ദൈവത്തോടൊത്ത് വന്‍കാര്യങ്ങള്‍ ചെയ്യാന്‍ നമുക്ക് സാധിക്കും: മാര്‍പാപ്പ
30 ഏപ്രില്‍ 2013, വത്തിക്കാന്‍ ദൈവത്തോടൊത്ത് വന്‍കാര്യങ്ങള്‍ ചെയ്യാന്‍ നമുക്കു
സാധിക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഏപ്രില്‍ 30ന് നല്‍കിയ ട്വിറ്റര്‍ സന്ദേശത്തിലാണ്
പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. ദൈവത്തിന്‍റെ കരുത്തില്‍ പ്രത്യാശയര്‍പ്പിച്ചു ജീവിക്കാനും
മാര്‍പാപ്പ സൈബര്‍ ലോകത്തിലെ വിശ്വാസികളെ ആഹ്വാനം ചെയ്തു. “ദൈവിക പ്രവര്‍ത്തനങ്ങളില്‍
നമുക്ക് പ്രത്യാശയര്‍പ്പിക്കാം. അവിടുത്തോടൊത്ത് വന്‍കാര്യങ്ങള്‍ ചെയ്യാന്‍ നമുക്ക് സാധിക്കും.
തന്‍റെ ശിഷ്യരായിരിക്കുന്നതിലുള്ള ആനന്ദം കര്‍ത്താവ് നമുക്ക് നല്‍കുകയും ചെയ്യും” എന്നായിരുന്നു
പാപ്പയുടെ ട്വീറ്റ്. @pontifex എന്നതാണ് മാര്‍പാപ്പയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട്.