2013-04-26 15:52:29

വിവാഹമോചിതരുടെ ദിവ്യകാരുണ്യ സ്വീകരണത്തെ സംബന്ധിച്ച വിജ്ഞാപനം : വത്തിക്കാന്‍ വാര്‍ത്ത നിഷേധിച്ചു


26 ഏപ്രില്‍ 2013, വത്തിക്കാന്‍
വിവാഹമോചിതരുടേയും പുനര്‍വിവാഹിതരുടേയും ദിവ്യകാരുണ്യ സ്വീകരണത്തെ സംബന്ധിച്ച വിജ്ഞാപനം തയ്യാറായിക്കൊണ്ടിരിക്കുകയാണെന്ന വാര്‍ത്ത വത്തിക്കാന്‍ നിഷേധിച്ചു. കുടുംബങ്ങള്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഏപ്രില്‍ 25ന് പുറത്തിറിക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വിശദീകരിച്ചത്. വിവാഹമോചിതരുടേയും പുനര്‍വിവാഹിതരുടേയും ദിവ്യകാരുണ്യ സ്വീകരണത്തെ സംബന്ധിച്ച ഒരു വിജ്ഞാപനം വത്തിക്കാന്‍ തയ്യാറാക്കുകയാണെന്ന വാര്‍ത്ത പല പ്രമുഖ കത്തോലിക്കാ മാധ്യമങ്ങളിലും വന്നതിനെതുടര്‍ന്നാണ് വാര്‍ത്ത നിഷേധിച്ചുകൊണ്ട് പൊന്തിഫിക്കല്‍ കൗണ്‍സില്‍ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത്. ഒരടിസ്ഥാനവുമില്ലാത്ത വാര്‍ത്തയാണ് മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതെന്ന് കുടുംബങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ വ്യക്തമാക്കി.








All the contents on this site are copyrighted ©.