2013-04-26 15:52:56

ഇന്ത്യയിലെ പ്രഥമ ജെസ്യൂട്ട് സര്‍വ്വകലാശാല ഒഡീഷയില്‍


26 ഏപ്രില്‍ 2013, ഭുവനേശ്വര്‍
ഇന്ത്യയില്‍ ഈശോസഭക്കാരുടെ പ്രഥമ സര്‍വ്വകലാശാല അടുത്തവര്‍ഷം തുറക്കുമെന്ന് വിദ്യാഭ്യാസകാര്യ ചുമതലയുള്ള ഫാ.പോള്‍ ഫെര്‍ണാഡസ് അറിയിച്ചു. കഴിഞ്ഞ 4 വര്‍ഷത്തെ അദ്ധ്വാനഫലമായി ഒഡീഷയിലാണ് ഈശോസഭയുടെ നേതൃത്വത്തിലുള്ള സേവ്യര്‍ സര്‍വ്വകലാശാല അടുത്തവര്‍ഷം പ്രവര്‍ത്തനമാരംഭിക്കുന്നത്. ഇക്കൊല്ലമാണ് സര്‍വ്വകലാശാലയ്ക്ക് സര്‍ക്കാരിന്‍റെ അനുമതി ലഭിച്ചതെന്ന് ഫാ.പോള്‍ ഫെര്‍ണാഡസ് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. ഇക്കൊല്ലം ഡിസംബര്‍ മാസത്തില്‍ സര്‍വ്വകലാശാലയുടെ ക്യാംപസ് നിര്‍മ്മാണം തീരും. 2014 ജൂലൈ മാസത്തില്‍ അദ്ധ്യയനം ആരംഭിക്കും. ശാസ്ത്ര സാമൂഹ്യ വിഷയങ്ങള്‍ക്കാണ് സര്‍വ്വകലാശാല പ്രാമുഖ്യം നല്‍കുകയെന്നും ഫാ.ഫെര്‍ണാഡസ് അറിയിച്ചു.








All the contents on this site are copyrighted ©.