2013-04-25 12:31:41

അസ്സീസി ഫ്രാന്‍സിസിനെ കാത്തിരിക്കുന്നു


24ഏപ്രില്‍ 2013, വത്തിക്കാന്‍
ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് അസീസിയിലേക്ക് ക്ഷണം. വി.ഫ്രാന്‍സിസ് അസീസിയുടെ പേര് സ്വീകരിച്ച മാര്‍പാപ്പയെ ഫ്രാന്‍സിസിന്‍റെ ജന്മദേശമായ അസീസിയിലേക്ക് ക്ഷണിച്ചുവെന്ന് അസീസി രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് ഡൊമെനിക്കോ സൊറെന്തീനോ വെളിപ്പെടുത്തി. ആദ് ലിമിന സന്ദര്‍ശനത്തിനായി വത്തിക്കാനിലെത്തിയ ബിഷപ്പ് സൊറെന്തീനോയുമായി തിങ്കളാഴ്ച രാവിലെ ഫ്രാന്‍സിസ് മാര്‍പാപ്പ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. പാപ്പായുമായുള്ള കൂടിക്കാഴ്ച്ചയ്ക്കു ശേഷം വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തിലാണ് അസീസി മാര്‍പാപ്പയെ കാത്തിരിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചത്. അസീസി സന്ദര്‍ശിക്കാന്‍ മാര്‍പാപ്പ താല്‍പര്യം പ്രകടിപ്പിച്ചുവെന്നും ബിഷപ്പ് വെളിപ്പെടുത്തി. പിതാവിനടുത്ത വാത്സല്യത്തോടെ തങ്ങളെ സ്വീകരിച്ച മാര്‍പാപ്പ അജപാലനപരമായ വിഷയങ്ങളെക്കുറിച്ച് ഏറെ ശ്രദ്ധയോടെയാണ് ചോദിച്ചറിഞ്ഞതെന്നും ബിഷപ്പ് ഡൊമെനിക്കോ സൊറെന്തീനോ പറഞ്ഞു.








All the contents on this site are copyrighted ©.