യേശുവിന്‍റെ സ്വരം ശ്രവിക്കാന്‍ പരിശുദ്ധ കന്യകാമറിയം നമ്മെ സഹായിക്കും: മാര്‍പാപ്പ
23 ഏപ്രില്‍ 2013, വത്തിക്കാന്‍ യേശുവിന്‍റെ സ്വരം ശ്രവിക്കാന്‍ പരിശുദ്ധ കന്യകാമറിയം
നമ്മെ സഹായിക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഏപ്രില്‍ 23ന് നല്‍കിയ ട്വിറ്റര്‍ സന്ദേശത്തിലാണ്
ക്രിസ്തുവിനെ അനുഗമിക്കാന്‍ പരിശുദ്ധ കന്യാമറിയം നമ്മെ അനുഗമിക്കുമെന്ന് സൈബര്‍ ലോകത്തെ
പാപ്പ ഓര്‍മ്മിപ്പിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ചയിലെ ത്രികാല പ്രാര്‍ത്ഥനയിലും ഇക്കാര്യം
മാര്‍പാപ്പ പ്രതിപാദിച്ചിരുന്നു. ദൈവഹിതത്തിന് എല്ലായ്പ്പോഴും സമ്മതം മൂളിയ സ്ത്രീയാണ്
പരിശുദ്ധ മറിയം. തന്‍റെ ജീവിതത്തിലുടനീളം ദൈവഹിതത്തോട് ‘അതെ’ എന്ന് പ്രത്യുത്തരിച്ച പരിശുദ്ധ
മറിയം യേശുവിന്‍റെ സ്വരം തിരിച്ചറിയാനും അവിടുത്തെ അനുഗമിക്കാനും നമ്മെ സഹായിക്കുമെന്ന്
മാര്‍പാപ്പ ഉത്ബോധിപ്പിച്ചു.