2013-04-19 16:33:58

ജനറല്‍ സുപ്പീരിയര്‍മാരുടെ സമ്മേളനം റോമില്‍


19ഏപ്രില്‍ 2013, വത്തിക്കാന്‍
കത്തോലിക്കാസഭയിലെ സന്ന്യാസിനീ സമൂഹങ്ങളുടെ ജനറല്‍ സുപ്പീരിയര്‍മാരുടെ ആഗോളസമിതിയുടെ (L’Unione Internazionale delle Superiore Generali, UISG) സമ്പൂര്‍ണ്ണ സമ്മേളനം മെയ് 3 മുതല്‍ 7 വരെ റോമില്‍ നടക്കും. മേലധികാരികളുടെ ശുശ്രൂഷയെക്കുറിച്ച് പ്രതിപാദിക്കുന്ന “നിങ്ങളുടെ ഇടയില്‍ അങ്ങനെയാകരുത്” എന്ന സുവിശേഷവാക്യമാണ് സമ്മേളനത്തിന്‍റെ മുഖ്യപ്രമേയം. ലോകമെമ്പാടും നിന്നുള്ള എണ്ണൂറോളം സന്ന്യസ്തമേലധികാരികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് യു.ഐ.എസ്.ജി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് അറിയിച്ചു. സമര്‍പ്പിത ജീവിതം നയിക്കുന്നവര്‍ക്കും അപ്പസ്തോലിക സമൂഹങ്ങള്‍ക്കും വേണ്ടിയുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ ജ്യാവോ ബ്രാസ് ദെ ആവിസ് സമ്മേളനത്തില്‍ പങ്കെടുക്കുന്ന മേലധികാരികളുമായി സംവദിക്കാനെത്തുമെന്നും വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി.








All the contents on this site are copyrighted ©.