2013-04-17 17:18:26

ശുശ്രൂഷാ മനോഭാവം ക്രൈസ്തവ നേതൃത്വത്തിന്‍റെ മുഖമുദ്ര: ആര്‍ച്ചുബിഷപ്പ് പെരുന്തോട്ടം


17 ഏപ്രില്‍ 2013, കോട്ടയം
ക്രൈസ്തവ നേതൃത്വം സ്നേഹത്തില്‍ അധിഷ്ഠിതമായ ശുശ്രൂഷയാണെന്ന് ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. കേരള കത്തോലിക്കാ വിദ്യാര്‍ത്ഥി സംഘടനയായ കെ.സി.എസ്.എല്ലിന്‍റെ സംസ്ഥാന തല നേതൃത്വ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം എസ്.ബി.എച്ച്.എസ്.എസിലാണ് ക്യാമ്പ് നടക്കുന്നത്. വിശ്വാസത്തിന്‍റെ പ്രകാശവും യേശുവിന്‍റെ സന്തോഷവും സമൂഹത്തിനേകാന്‍ വിളിക്കപ്പെട്ടിരിക്കുന്നവരാണ് ക്രൈസ്തവര്‍. യേശുവിന്‍റെ ശ്രേഷ്ഠമായ നേതൃത്വത്തിലേക്ക് വളരണമെന്ന് കെ.സി.എസ്.എല്‍ അംഗങ്ങളെ ആര്‍ച്ചുബിഷപ്പ് ഉത്ബോധിപ്പിച്ചു.








All the contents on this site are copyrighted ©.