2013-04-17 17:18:15

ഫാ.ടോം കളത്തില്‍കുന്നുംപുറത്തിന് ആദരാജ്ഞലി


17 ഏപ്രില്‍ 2013, കോട്ടയം
കട്ടപ്പനയില്‍ വാഹനാപകടത്തില്‍ മരണമടഞ്ഞ ഫാ.ടോം കളത്തില്‍കുന്നുംപുറത്തിന് നാടിന്‍റെ ആദരാജ്ഞലി. കോട്ടയം പ്രോവിന്‍ഷ്യല്‍ ഹൗസ് അംഗമായ ഫാ.ടോം കളത്തില്‍കുന്നുംപുറം(36) ചൊവ്വാഴ്ച കപ്പൂച്ചിന്‍ സഭയില്‍ അംഗമാകാന്‍ താല്‍പര്യമറിയിച്ച യുവജനങ്ങളുടെ ഭവനങ്ങള്‍ സന്ദര്‍ശിക്കാന്‍ ഒരു ബന്ധുവിനോടൊത്ത് ബൈക്കില്‍ പോകുമ്പോഴായിരുന്നു അപകടം. സംഭവസ്ഥലത്തുവച്ചുതന്നെ ഫാ.ടോം മരിച്ചു. അപകടത്തില്‍ പരിക്കേറ്റ ബന്ധുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വൊക്കേഷന്‍ പ്രൊമോട്ടറായിരുന്ന ഫാ.ടോം സന്ന്യാസാര്‍ത്ഥികളെ ക്ഷണിക്കാനും അവരുടെ ഭവനങ്ങള്‍ സന്ദര്‍ശിക്കാനും ഏറെ യാത്രകള്‍ ചെയ്യാറുണ്ട്. ദൈവവിളി സ്വീകരിക്കുന്ന യുവജനങ്ങളേയും കുടുംബങ്ങളേയും സന്ദര്‍ശിക്കാന്‍ എത്ര ത്യാഗം സഹിച്ചും യാത്ര ചെയ്യാന്‍ തയ്യാറായിരുന്നു ഫാ.ടോമെന്ന് പ്രൊവിന്‍ഷ്യല്‍ ഫാ.മാത്യു പൈകട കപ്പൂച്ചിന്‍ അനുസ്മരിച്ചു. കട്ടപ്പന നോവിഷ്യേറ്റ് ഭവനത്തിലെ അസിസ്റ്റന്‍റ് റെക്ടര്‍, ചെത്തിപ്പുഴ ഗദ്സെമന്‍ ആശ്രമത്തിലെ ആദ്ധ്യാത്മിക നിയന്താവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഫാ.ടോം ഒരു വര്‍ഷം ഗള്‍ഫിലും പ്രേഷിത ശുശ്രൂഷ ചെയ്തിരുന്നു.








All the contents on this site are copyrighted ©.