2013-04-10 20:00:11

സങ്കീര്‍ണ്ണമായ ജൈവസാന്നിദ്ധ്യം
ഈശ്വരാസ്തിത്വത്തിന്‍റെ സാക്ഷൃം


10 ഏപ്രില്‍ 2013, വത്തിക്കാന്‍
പ്രപഞ്ച ക്രമവും നിയമങ്ങളും പരിണാമവും, അതിലെ സങ്കീര്‍ണ്ണമായ ജൈവസംവിധാനങ്ങളും ഏവരും ദൈവമെന്നു വിളിക്കുന്ന അനശ്വരവും അവികലവുമായ ക്രിയാത്മക ശക്തിയുടെ അസ്തിത്വത്തിനു തെളിവാണെന്ന്, പൊന്തിഫിക്കല്‍ ശാസ്ത്ര അക്കാഡമിയുടെ പ്രസിഡന്‍റ്, പ്രഫസര്‍ വേര്‍ണര്‍ ആര്‍ബര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.
‘മാനവികതയ്ക്കൊപ്പമൊരു പാദയാത്ര’ എന്ന പേരില്‍ പൊന്തിഫിക്കല്‍ ശാസ്ത്ര അക്കാഡമി ഏപ്രില്‍ 19-മുതല്‍ 21-വരെ തിയതികളില്‍ വത്തിക്കാനില്‍ സംഘടിപ്പിക്കുന്ന പഠനശിബിരത്തില്‍ നൊബേല്‍ സമ്മാന ജേതാക്കള്‍ ഉള്‍പ്പെടെയുള്ള ശാസ്ത്രജ്ഞരും സാമൂഹ്യശാസ്ത്ര വിഗദഗ്ദ്ധരും പങ്കെടുക്കുമെന്നും, മനുഷ്യസ്തിത്വത്തെക്കുറിച്ചും, അതിന്‍റെ പരിണാമത്തെക്കുറിച്ചു വിശദമായ പഠനവും ചര്‍ച്ചകളും നടക്കുമെന്ന് പ്രസ്താവന വ്യക്തമാക്കി.

മാനവരാശിയില്‍ കാണുന്ന അറിവിന്‍റെയും അവബോധത്തിന്‍റെയും മേഖലയിലുള്ള നൂതന പരിണാമവും നവമായ കുതിപ്പും ക്ലിപ്തതയില്ലാത്ത വിധിയോ ഭാഗ്യമോ അല്ല, സകലത്തിന്‍റെയും ആത്യന്ത കാരണമായ ദൈവിക സാന്നിദ്ധ്യത്തെ തെളിയിക്കുന്നതാണെന്ന് പ്രസ്താവന സമര്‍ത്ഥിച്ചു.








All the contents on this site are copyrighted ©.