2013-04-10 19:50:24

പാപ്പാ ഫ്രാന്‍സിസ്
പാവങ്ങളുടെ പടത്തലവനെന്ന് മൂണ്‍


10 ഏപ്രില്‍ 2013, വത്തിക്കാന്‍
പാപ്പാ ഫ്രാന്‍സിസ് പാവങ്ങളുടെ പടത്തലവനാണെന്ന് ഐക്യ രാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പ്രസ്താവിച്ചു. ഏപ്രില്‍ 9-ാം തിയതി വത്തിക്കാനിലെത്തി പാപ്പായുമായി കുടിക്കാഴ്ച നടത്തിയശേഷം മാധ്യമങ്ങള്‍ക്കു നല്കിയ അഭിമുഖത്തിലാണ് ബാന്‍ കി മൂണ്‍ ഇങ്ങനെ പ്രസ്താവിച്ച്. തിനിക്ക് മുന്‍കൂട്ടി പരിചയമുള്ള പാപ്പ ബര്‍ഗോളിയോയുടെ ജീവിതം മനുഷ്യാവകാശത്തിനും ലോകസമാധാനത്തിനും വേണ്ടി സമര്‍പ്പിതമാണെന്നും, സ്ഥാനാരോഹണത്തില്‍ സ്വീകരിച്ച ഫ്രാന്‍സിസ് എന്ന നാമംതന്നെ സാമൂഹ്യനീതിയുടെയും ലോകസമാധാനത്തിന്‍റെയും പാതയില്‍ അദ്ദേഹത്തിന്‍റെ നവമായ സമര്‍പ്പണത്തിന്‍റെ പ്രതീകമാണെന്നും മൂണ്‍ കൂട്ടിച്ചേര്‍ത്തു.

മതാന്തര സംവാദത്തിന്‍റെ പാതിയില്‍ മതങ്ങള്‍ തമ്മില്‍ സഹിഷ്ണുതയും സാഹോദര്യവും വളര്‍ത്തിയാല്‍ ലോക സമാധാനം യാഥാര്‍ത്ഥ്യമാക്കാമെന്നത് പാപ്പ ഫ്രാന്‍സിസ് ഉള്ളില്‍ താലോലിക്കുന്ന വളരെ ഫലപ്രദമായ സമാധാനത്തിന്‍റെ പാതയില്‍ ബലതന്ത്രമാണെന്ന് ബാന്‍ കി മൂണ്‍ നിരീക്ഷിച്ചു.
ഇസ്രായേല്‍-പലസ്തീന്‍ അനുരഞ്ജന ശ്രമത്തിലും, കൊറിയന്‍ ഉപദ്വീപ്, കോംഗോ റിപ്പബ്ളിക്ക്, മദ്ധ്യാഫ്രിക്കന്‍ റിപ്പബ്ളിക്ക് എന്നിവിടങ്ങളിലെ സമാധാന നീക്കങ്ങള്‍ക്കായും, സീറിയയിലെ ജനങ്ങള്‍ക്ക് മാനുഷികമായ പിന്‍തുണ നല്കുന്നതിലുമുള്ള തന്‍റെ തീക്ഷ്ണമായ ആഗ്രഹം വ്യക്തിഗത കൂടിക്കാഴ്ചയില്‍ പാപ്പ പ്രകടപ്പിച്ചുവെന്നും ബാന്‍ കി മൂന്‍ അഭിമുഖത്തില്‍ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.