2013-04-10 20:26:14

ഉണരുന്ന തായിവാനിലെ സഭയ്ക്ക്
പേപ്പല്‍ സന്ദര്‍ശകന്‍


10 ഏപ്രില്‍ 2013, വത്തിക്കാന്‍
തായിവാനിലെ സഭ സജീവമാണെന്ന് സന്ന്യസ്തരുടെയുടെയും അപ്പസ്തോലിക പ്രവര്‍ത്തകരുടെയും കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ ജോ ആവിസ് പ്രസ്താവിച്ചു.
സന്ന്യാസ സഭകളുടെ ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാനും പാപ്പാ ഫ്രാന്‍സിസിന്‍റെ സ്ഥാനാരോഹണം അനുസ്മരിച്ചുകൊണ്ടുള്ള സമൂഹബലിയര്‍പ്പണത്തില്‍ പങ്കെടുക്കാനുമായി ഏപ്രില്‍ 8-ാം തിയതി തിങ്കളാഴ്ച തായിവാന്‍റെ തലസ്ഥാന നഗരമായ തായ്പ്പേയില്‍ എത്തിയതായിരുന്നു വത്തിക്കാന്‍റെ പ്രതിനിധി, കര്‍ദ്ദിനാള്‍ ജോ ആവിസ്.
കര്‍ദ്ദിനാള്‍ ആവിസിന്‍റെ സന്ദര്‍ശനം ഏപ്രില്‍ 18-വരെ നീണ്ടു നലിക്കും.

യുവജനങ്ങളുമായുള്ള കൂടിക്കാഴ്ച, ദൈവശാസ്ത്ര വിദ്യാപീഠത്തിലേയ്ക്കുള്ള സന്ദര്‍ശനം, ദേശിയ മെത്രാന്‍ സമിതിയുമായുള്ള സമ്മേളനം എന്നിവ തായാവാനിലെ സഭയുടെ ബലതന്ത്രവും അജപാല പ്രവര്‍ത്തനങ്ങളും മനസ്സിലാക്കുവാനും വിലയിരുത്തുവാനും സഹായിക്കുമെന്ന്
കര്‍ദ്ദിനാള്‍ ജോ ആവിസ് മാധ്യമങ്ങല്‍ക്കു നല്കിയ പ്രസ്തവനയില്‍ വെളിപ്പെടുത്തി.
sedoc








All the contents on this site are copyrighted ©.