2013-04-04 20:36:45

മതസ്വാതന്ത്ര്യത്തിനായ്
ഒരു പ്രതിഭാ സംഗമം


4 ഏപ്രില്‍ 2014, റോം
ആഗോളതലത്തില്‍ കലാ-സാംസ്ക്കാരിക മേഖലയില്‍ പ്രഗത്ഭരായവരെ കോര്‍ത്തിണക്കിക്കൊണ്ട് വത്തിക്കാന്‍ മതസ്വാതന്ത്ര്യത്തിന്‍റെ സന്ദേശമൊരുക്കുന്നു.

സാംസ്ക്കാരിക കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 19-ാം തിയതിയാണ് റോമില്‍ വത്തിക്കാനോടു ചേര്‍ന്നുള്ള ‘വിയാ ദെല്ലാ കൊണ്‍ച്ചീലിയാസിയോനെ’യിലെ പ്രത്യേക ഹാളില്‍ ആഗോള മതസ്വാതന്ത്രൃ സന്ദേശ പരിപാടി അരങ്ങേറുന്നത്.

TEDx എന്ന ഉല്പത്തില്‍ ആധുനിക മാധ്യങ്ങളുടെ ഡിജിറ്റല്‍ സംവിധാനത്തില്‍ പ്രസിദ്ധീകരിക്കുന്ന പ്രഗത്ഭരുടെ സാക്ഷൃവും ജീവിതാനുഭവങ്ങളും 18 മിനിറ്റു ദൈര്‍ഘ്യമുള്ള ദൃശ്യ-ശ്രാവ്യ പരിപാടിയായി ആഗോളതലത്തില്‍ ലഭ്യമാക്കാനാണ് വത്തിക്കാന്‍റെ സാംസ്ക്കാരിക വിഭാഗം പദ്ധതിയൊരുക്കിയിരിക്കുന്നതെന്ന്, പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ജ്യാന്‍ഫ്രാങ്കോ റവാത്സി പ്രസ്താവനയിലൂടെ അറിയിച്ചു.

ബഹിരാകാശചാരി ഗെയ് കോസ്മോമാഞ്ഞാ, അമേരക്കിന്‍ ഗായിക ഗ്ലോരിയ എസ്തേഫാന്‍, പ്രശസ്ത അമേരിക്കന്‍ വാസ്തുശില്പി ഡാനിയേല്‍ ലിബെസ്ക്കിന്‍റ്, ജരുസലേമിലെ യഹൂദ മതാചാര്യന്‍ റാബായ് ഡേവിഡ് റോസന്‍, മെക്സിക്കന്‍ കലാകാരന്‍ ഫെര്‍നാന്‍ഡോ റൊമെയിരോ, ചൈനീസ് വിദ്യാഭ്യാസ വിദഗ്ദ്ധന്‍ വെന്‍സോങ്ങ് വ്യാങ്ങ്, സ്പെയിനിന്‍റെ ശാസ്ത്രജ്ഞന്‍ പീലാര്‍ മത്തെയോ, ബ്രിട്ടിഷ് ചിത്രകാരന്‍ മൊഹമ്മെദ് ആലി, ആധുനിക വിവരസാങ്കേതികതയുടെ ആചാര്യന്‍ ഈജിപ്തിലെ ഇഷാം എല്‍ ഷെറിഫ്, ഇറ്റലിയുടെ വാസ്തുകലാ ശില്പി എലിസബത്ത് ലേവ്, അമേരിക്കയുടെ പ്രശസ്ത ബാസ്ക്കറ്റബോള്‍ എന്‍ബിഎ താരം വാല്‍ഡേ ദിവാക്ക് എന്നിവരാണ് മതസ്വാതന്ത്ര്യത്തിന്‍റെ പ്രായോക്താക്കളായി TEDx- നുവേണ്ടി വേദിയിലെത്തുന്നതെന്ന്, വത്തിക്കാന്‍റെ പ്രസ്താവന വെളിപ്പെടുത്തി.

1948-ലെ യുഎന്‍ അന്തര്‍ദേശിയ മനുഷ്യാവകാശ നയപ്രഖ്യാപന പ്രകാരം, ഓരോ രാജ്യങ്ങളിലുമുള്ള മതങ്ങള്‍ തമ്മില്‍ പരസ്പരധാരണയും ആദരവും വളര്‍ത്തിക്കൊണ്ട് ആഗോളതലത്തില്‍ മതസ്വാതന്ത്ര്യത്തിന്‍റെ മേഖലയില്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്തണമെന്നതാണ് വത്തിക്കാന്‍റെ സാംസ്കാരിക വിഭാഗം സംഘടിപ്പിക്കന്ന ‘ടെഡെക്സ്’ ഡിജിറ്റല്‍ സാങ്കേതികതയുടെ പരിപാടിയെന്ന്, സാംസ്ക്കാരിക കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ജ്യാന്‍ ഫ്രാങ്കോ റവാത്സി വെളിപ്പെടുത്തി.








All the contents on this site are copyrighted ©.