2013-04-04 20:17:42

അര്‍ജന്‍റീനയിലെ പെരുമഴക്കെടുതിയ്ക്ക്
പാപ്പായുടെ സാന്ത്വന സന്ദേശം


4 ഏപ്രില്‍ 2013, വത്തിക്കാന്‍
അര്‍ജന്‍റീനായിലുണ്ടായ പേമാരിയുടെ കെടുതിയില്‍പ്പെട്ടവരെ തുണയ്ക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് അഭ്യര്‍ത്ഥിച്ചു. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയേറ്റുവഴി ബുവനസ് അയിരസ് അതിരൂപതാദ്ധ്യക്ഷനും തന്‍റെ പിന്‍ഗാമിയുമായ ആര്‍ച്ചുബിഷപ്പ് മാരിയോ പോളിക്ക് അയച്ച സന്ദേശത്തിലാണ് പാപ്പാ സഹായാഭ്യര്‍ത്ഥന നടത്തിയത്.

ഏപ്രില്‍ രണ്ട് ആരംഭിച്ച് ഇന്നും തുടരുന്ന പെരുമഴയുടെ കെടുതിയില്‍
60 പേര്‍ മരിക്കുകയും ആയിരങ്ങള്‍ ഭവന രഹിതരാക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
തലസ്ഥാന നഗരമായ ബുവനസ് അയിരസ്സും സമീപ നഗരങ്ങളും വെള്ളത്തില്‍ ഒലിച്ച് അടിസ്ഥനാ ആവശ്യങ്ങള്‍ക്കായി സാധാരണ ജനങ്ങള്‍ കേഴുമ്പോള്‍ കരംകൊണ്ടും ധനംകൊണ്ടും അടിയന്തിരമായി തുണയ്ക്കണമെന്ന് സന്നദ്ധസംഘടനകളോടും ഉപവി പ്രവര്‍ത്തകരോടും പാപ്പ സന്ദേശത്തിലൂടെ അഭ്യര്‍ത്ഥിച്ചു.

മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളെ അനുശോചന അറിയിച്ച പാപ്പാ തന്‍റെ പ്രാര്‍ത്ഥനയിലുള്ള സാന്ത്വന സാമീപ്യം സന്ദേശത്തിലൂടെ വാഗ്ദാനംചെയ്യുകയും അപ്പസ്തോലിക ആശിര്‍വ്വാദം നല്കുകയും ചെയ്തു.









All the contents on this site are copyrighted ©.