2013-04-03 17:24:05

സൂനഹദോസിന്‍റെ
പാപ്പായ്ക്ക് പ്രണാമം


3 ഏപ്രില്‍ 2013, വത്തിക്കാന്‍
ജോണ്‍ 23-ാമന്‍ പാപ്പായെ അനുസ്മരിച്ചുകൊണ്ട് പാപ്പാ ഫ്രാന്‍സിസ്സിന്‍റെ ഫോണ്‍ സന്ദേശമെത്തിയെന്ന്, ആര്‍ച്ചുബിഷപ്പ് ലോറി കാപ്പോവില്ലാ അറിയിച്ചു.

വാഴ്ത്തപ്പെട്ട ജോണ്‍ 23-ാമന്‍ പാപ്പായുടെ വടക്കെ ഇറ്റലിയില്‍ ബേര്‍ഗമോയിലുള്ള ജന്മനാടായ ‘സോത്തോ ഇല്‍ മോന്തോയിലെ വേനല്‍ക്കാല വസതിയുടെ ഉത്തരവാദിത്തം വഹിക്കുന്ന ആര്‍ച്ചുബിഷ്പ്പ കാപ്പോവില്ലയുമായിട്ടാണ് ഏപ്രില്‍ രണ്ടാം തിയതി ചൊവ്വാഴ്ച വൈകുന്നേരം പാപ്പ ഫ്രാന്‍സിസ് ടെലിഫോണ്‍ സംഭാഷണത്തില്‍ ഏര്‍പ്പെട്ടത്.

പാപ്പാ റങ്കോലിയുടെ സെക്രട്ടിറിയായിരുന്ന ആര്‍ച്ചുബിഷപ്പ് കാപ്പോവില്ല അയച്ച ഈസ്റ്റര്‍ സന്ദേശത്തിന് മറുപടിയായിട്ടാണ് പാപ്പ നേരിട്ട് ടെലിഫോണില്‍ ഏതാനും നിമിഷങ്ങള്‍ സംസാരിച്ചത്.
അകലെയാണെങ്കിലും തന്‍റെ ഹൃദയത്തിന്‍റെ കണ്ണുകള്‍കൊണ്ടു പാപ്പാ റങ്കോലിയെ കാണുന്നുവെന്ന് ടെലിഫോണ്‍ സന്ദേശത്തിലൂടെ പാപ്പാ ഫ്രാന്‍സിസ് അറിയിച്ചത് ഹൃദ്യവും ആശ്ചര്യജനകവുമായിരുന്നെന്ന് ആര്‍ച്ചുബിഷപ്പ് കാപ്പോവില്ല പങ്കുവച്ചു.

2013 ജൂണ്‍ 3-ാം തിയതി ബേര്‍ഗമോ രൂപത ആചരിക്കുവാന്‍ ഒരുങ്ങുന്ന ജോണ്‍ 23-ാമന്‍ പാപ്പായുടെ ചരമത്തിന്‍റെയും, ഭൂമിയില്‍ സമാധാനം, - ‘പാച്ചെം ഇന്‍ തേറിസ്’ എന്ന സാമൂഹ്യപ്രസക്തിയുള്ള അദ്ദേഹത്തിന്‍റെ ചാക്രിക ലേഖനത്തിന്‍റെയും 50-ാം വാര്‍ഷികത്തിന്‍റെ വിശേഷങ്ങള്‍ സംയുക്തമായി അനുസ്മരിച്ചുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ്സ് ടെലിഫോണ്‍ സംഭാഷണം നടത്തിയതെന്ന് ആര്‍ച്ചുബിഷ്പ്പ കാപ്പോവില്ല പ്രസ്താവനയിലൂടെ വെളിപ്പെടുത്തി.










All the contents on this site are copyrighted ©.