2013-04-03 16:58:54

ഓര്‍മ്മയിലെ
പാപ്പാ വോയിത്തീവ
എട്ടാം ചരമ വാര്‍ഷികം


3 ഏപ്രില്‍ 2013, വത്തിക്കാന്‍
പാപ്പാ ഫ്രാന്‍സിസ് വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടമന്‍ പാപ്പായുടെ സ്മാരകകുടീരം സന്ദര്‍ശിച്ചു.

ഏപ്രില്‍ രണാടാം തിയതി അനുസ്മരിച്ച പാപ്പാ വോയിത്തീവയുടെ 8-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ചാണ് വൈകുന്നേരം 7 - മണിയോടെ പാപ്പാ ഫ്രാന്‍സിസ് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിലുള്ള സ്മാരക കുടീരം സന്ദര്‍ശിച്ചത്. മൈക്കിളാഞ്ചലോയുടെ വിഖ്യാതതമായ വെണ്ണിലാശില്പം ‘പിയത്താ’യുടെ സമീപത്തുള്ള വിശുദ്ധ സെബസ്ത്യാനോസിന്‍റെ അള്‍ത്താരിയില്‍ സജ്ജമാക്കിയിരിക്കുന്ന പൂജ്യാവശിഷ്ടങ്ങള്‍ സന്ദര്‍ശിച്ച് ഏതാനും നിമിഷങ്ങള്‍ മുട്ടില്‍നിന്ന് നമ്രശിരസ്ക്കനായി പ്രാര്‍ത്ഥിച്ച പാപ്പ, തുടര്‍ന്ന് ജോണ്‍ 23-ാമന്‍, പത്താം പിയൂസ് എന്നീ പാപ്പാമാരുടെ സ്മാരക കൂടീരിങ്ങളും സന്ദര്‍ശിച്ച് മൗനമായി പ്രാര്‍ത്ഥിച്ചുവെന്ന്, വത്തിക്കാന്‍റെ പ്രസ്താവന വെളിപ്പെടുത്തി.

പത്രോസിന്‍റെ ശുശ്രൂഷാ പദവിയിലുള്ള പങ്കാളത്തിന്‍റെ തീക്ഷ്ണവും ഹൃദ്യവുമായ പ്രകടനമായിട്ടാണ് രാവിലെ അപ്പസ്തോല പ്രമുഖനായ പത്രോസിന്‍റെ കുഴിമാടത്തിലേയ്ക്കും വൈകുന്നേരം തന്‍റെ മുന്‍ഗാമികളുടെ കുടീരങ്ങളിലേയ്ക്കും പാപ്പാ ഫ്രാന്‍സിസ്സ് നടത്തിയ സന്ദര്‍ശനങ്ങളെന്ന് വത്തിക്കാന്‍റെ വക്താവ് ഫാദര്‍ ഫ്രദറിക്കോ ലൊമ്പാര്‍ഡി കൂട്ടിച്ചേര്‍ത്തു.








All the contents on this site are copyrighted ©.