2013-03-28 20:12:12

വ്യാജമായ കുറ്റാരോപണം
ഒറ്റുകൊടുക്കലെന്ന് പാപ്പാ


28 മാര്‍ച്ച് 2013, വത്തിക്കാന്‍
സഹോദരങ്ങളുടെമേലുള്ള വ്യാജമായ കുറ്റാരോപണം
യൂദാസിന്‍റെ ഒറ്റുകൊടുക്കാലിനു സമാനമാണെന്ന് പാപ്പാ ഫ്രാന്‍സ്സിസ് പ്രസ്താവിച്ചു.
മാര്‍ച്ച് 27-ാം തിയതി ബുധനാഴ്ച തന്‍റെ താല്ക്കാലിക വസതിയായ വത്തിക്കാനിലുള്ള ‘കാസാ മാര്‍ത്താ’യില്‍ രാവിലെ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ വചനം പങ്കുവച്ചുകൊണ്ടാണ് പാപ്പ ഇങ്ങനെ പരാമര്‍ശിച്ചത്.

വില്പനച്ചരക്കുപോലെ 30 വെള്ളിക്കാശിന് യൂദാസ് ക്രിസ്തുവിനെ വിറ്റതുപോലെ, ആധുനിക ജീവിതത്തിന്‍റെ ഉപഭോഗസംസ്ക്കാരത്തില്‍
സഹോദരങ്ങളെ നാം വില്പച്ചരക്കുകളാക്കുയും ഒറ്റുകൊടുക്കുയും വില്ക്കുകയും ചെയ്യുന്നുണ്ടെന്ന് പാപ്പാ സമര്‍ത്ഥിച്ചു. നല്ല ആശയങ്ങളുമായി തുടങ്ങുന്ന സംഭാഷണങ്ങള്‍പോലും പലപ്പോഴും പരദൂഷണത്തില്‍ കലാശിക്കുന്നുണ്ടെന്നും, അപ്പോഴെല്ലാം യൂദാസിന്‍റെ പങ്കാണ് മനുഷ്യര്‍ വഹിക്കുന്നതെന്നും പാപ്പാ ചൂണ്ടിക്കാട്ടി. യൂദാസിനെപ്പോലെ സ്നേഹമില്ലാത്തതും തിന്മയുടെയും സ്വാര്‍ത്ഥതയുടെയും ഇരുട്ടില്‍ അടഞ്ഞിരിക്കുന്നതുമായ ഹൃദയങ്ങളാണ് പരദൂഷണക്കുറ്റത്തിന്‍റെ ഉറവിടങ്ങളെന്നും, സുഹൃത്തുക്കളോടും സഹോദരങ്ങളോടും ഇതു ചെയ്യുമ്പോഴൊക്കെ അവരില്‍ വസിക്കുന്ന ക്രിസ്തുവിനെയാണ് നാം ഒറ്റുകൊടുക്കുന്നതെന്നും പാപ്പ ഉദ്ബോധിപ്പിച്ചു.








All the contents on this site are copyrighted ©.