2013-03-28 19:35:57

പരിത്യാഗത്തിന്‍റെ പാതയിലെ
ക്ഷണമാണ് വിശുദ്ധവാരം


28 മാര്‍ച്ച് 2013, വത്തിക്കാന്‍
പരിത്യാഗത്തിന്‍റെ പാതയിലേയ്ക്കുള്ള ക്ഷണമാണ് വിശുദ്ധവാരമെന്നും മറ്റൊരു ട്വിറ്റ് സന്ദേശത്തിലൂടെ പാപ്പാ ഉദ്ബോധിപ്പിച്ചു. മാര്‍ച്ച് 27-ാം തിയതി ബുധനാഴ്ച രാവിലെ വത്തിക്കാനില്‍ നടന്ന തന്‍റെ പ്രഥമ പൊതുകൂടിക്കാഴ്ചാ സമ്മേളനത്തിന്‍റെ അന്ത്യത്തിലാണ് പാപ്പ വിശുദ്ധ വാരത്തെക്കുറിച്ച് ഇപ്രകാരം സന്ദേശം നല്കിയത്.

വിശുദ്ധവാരത്തിന്‍റെ അനുഭവം ദൈവസ്നേഹത്തിന്‍റെ യുക്തിയും സ്വഃപരിത്യാഗവുമാണെന്ന് ഉദ്ബോധിപ്പിച്ച പാപ്പാ, ക്രിസ്തുവിന്‍റെ കൂടെയായിരിക്കുക എന്നാല്‍ നമ്മെത്തന്നെ ത്യജിക്കുക എന്നാണെന്നും സമര്‍ത്ഥിച്ചു. പഴയ ജിവിതവഴികളും പഴകിയ വിശ്വാസരീതികളും ഉപേക്ഷിച്ച് ക്രിസ്തുവിന്‍റെ പുനരുത്ഥാനത്തില്‍ പങ്കുചേരുന്ന നവജീവന്‍റെ അനുഭവമാക്കണം വിശുദ്ധവാരമെന്നും സന്ദേശത്തിലൂടെ പാപ്പാ ആഹ്വാനംചെയ്തു.









All the contents on this site are copyrighted ©.