2013-03-27 20:06:03

ഫലിതോക്തിയോടെ
വത്തിക്കാന്‍ ജോലിക്കാരോട്


27 മാര്‍ച്ച് 2013, വത്തിക്കാന്‍
ഫലിതോക്തിയുമായി പാപ്പാ ഫ്രാന്‍സ്സിസ് വത്തിക്കാനിലെ ജോലിക്കാരെ അഭിസംബോധനചെയ്തു.
മാര്‍ച്ച് 27-ാം തിയതി രാവിലെ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍വച്ചാണ് പാപ്പാ ഫ്രാന്‍സ്സിസ് വിവിധ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തന്‍റെ ജോലിക്കാരെ അഭിസംബോധനചെയ്തത്.
ബസിലക്കിയിലെ പ്രധാനപുരോഹിതന്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ കൊമാസ്ത്രി ജോലിക്കാര്‍ക്കുവേണ്ടി അര്‍പ്പിച്ച ദിവ്യബലിയുടെ അന്ത്യത്തിലാണ് ജോലിക്കാര്‍ക്ക് പാപ്പാ സന്ദേശം നല്കിയത്.

“വത്തിക്കാനില്‍ എത്രപേര്‍ ജോലിചെയ്യുന്നുണ്ട്?”എന്ന അംബസിഡറിന്‍റെ ചോദ്യത്തിന് ജോണ്‍ 23-ാമന്‍ പാപ്പ നല്കിയ, “വത്തിക്കാനില്‍ പകുതിപ്പേരെ പണിയെടുക്കുന്നുള്ളൂ,” എന്ന മറുപടിയുടെ ഫലിതോക്തിയോടെയാണ് പാപ്പാ ഫ്രാന്‍സ്സിസ് ഹ്രസ്വസന്ദേശം ആരംഭിച്ചത്.
സന്നിഹിതരായിരിക്കുന്ന നിങ്ങള്‍ ജോലിചെയ്യുന്ന ആ പകുതി വിശ്വസ്തരാണെന്നും, നിങ്ങളുടെ നിശ്ശബ്ദസേവനത്തിന് ദൈവം എപ്പോഴും ഫലംനല്ക്കുമെന്നും പാപ്പ പ്രസ്താവിച്ചു. ഇവിടെ സന്നിഹിതരാകാന്‍ സാധിക്കാതെ ഇപ്പോഴും ജോലിചെയ്തുകൊണ്ടിരിക്കുന്ന എല്ലവരെയും ഞാന്‍ നന്ദിയോടെ അനുസ്മരിക്കുന്നു. ബലഹീനനായ എനിക്കുവേണ്ടി നിങ്ങള്‍ എന്നും പ്രാര്‍ത്ഥിക്കണമെന്നും,
നിങ്ങളെല്ലാവരും എന്നും എന്‍റെ പ്രാര്‍ത്ഥനയില്‍ ഉണ്ടായിരിക്കുമെന്നും വാഗ്ദാനംചെയ്ത പാപ്പാ, ഏവര്‍ക്കും ഈസ്റ്റര്‍ മംഗളങ്ങളും നേര്‍ന്നു.

തുടര്‍ന്ന് അപ്പസ്തോലിക ആശിര്‍വ്വാദം നല്കിക്കൊണ്ടാണ് തന്‍റെ ഹ്രസ്വപ്രഭാഷണം പാപ്പ ഉപസംഹരിച്ചത്.










All the contents on this site are copyrighted ©.