2013-03-26 16:20:07

സഭയുടെ സാമൂഹ്യപ്രവര്‍ത്തനങ്ങളുടെ പ്രചോദനം സുവിശേഷാധിഷ്ഠിതമായ ഉപവി: ബിഷപ്പ് അത്തിപ്പൊഴിയില്‍


26 മാര്‍ച്ച് 2013, കൊച്ചി
കത്തോലിക്കാ സഭയുടെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനം സുവിശേഷാധിഷ്ഠിതമായ ഉപവിയാണെന്ന് കെ.സി.ബി.സി നീതി സമാധാനകാര്യങ്ങള്‍ക്കായുള്ള കാര്യാലയത്തിന്‍റെ അദ്ധ്യക്ഷന്‍ ബിഷപ്പ് സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍. കേരള കത്തോലിക്കാ സഭയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യത്യസ്ത കഴിവുകള്‍ ഉള്ളവര്‍ക്കായുള്ള വിദ്യാഭ്യാസകേന്ദ്രങ്ങളുടെ ചര്‍ച്ചായോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരോടുള്ള സഭയുടെ പ്രതിബദ്ധതയാണ് സ്പെഷ്യല്‍ സ്ക്കൂളുകള്‍ വഴി പ്രകടമാകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന വ്യക്തികള്‍ക്ക് നീതി ഉറപ്പാക്കണമെന്ന് സമ്മേളനം ഉത്ഘാടനം ചെയ്ത കേന്ദഭക്ഷൃപൊതുവിതരണ വകുപ്പുമന്ത്രി കെ.വി. തോമസ് പ്രസ്താവിച്ചു.








All the contents on this site are copyrighted ©.