2013-03-26 16:20:30

മധ്യാഫ്രിക്കയില്‍ ഭരണഘടന അനുശാസിക്കുന്ന ക്രമസംവിധാനം പുനഃസ്ഥാപിക്കാന്‍ യു. എന്‍ ആഹ്വാനം


26 മാര്‍ച്ച് 2013, ബാന്‍ങ്കുയി
വിമത സഖ്യം ഭരണം പിടിച്ചെടുത്ത മധ്യാഫ്രിക്കയില്‍ (സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്ക്, സി.എ.ആര്‍) ഭരണഘടന അനുശാസിക്കുന്ന ക്രമസംവിധാനം ഉടന്‍ പുനഃസ്ഥാപിക്കണമെന്ന് യു.എന്‍. സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സെലേക വിമത സഖ്യം തലസ്ഥാനമായ ബാന്‍ഗി പട്ടണം പിടിച്ചടക്കിയത്. മധ്യാഫ്രിക്കയില്‍ നടക്കുന്ന മനുഷ്യാവകാശലംഘനങ്ങള്‍ അപലപനീയമാണെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പ്രസ്താവിച്ചു. ബാന്‍ങ്കുയിലുള്ള യു.എന്‍ വസ്തുവകള്‍ക്കും ആക്രമണത്തില്‍ നാശനഷ്ടങ്ങളുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.
ഏകദേശം ആറുലക്ഷം ജനങ്ങള്‍ താമസിക്കുന്ന ബാന്‍ഗി പട്ടണത്തില്‍ നടന്ന ആക്രമണത്തില്‍ നിരവധി ഭവനങ്ങളും സ്ഥാപനങ്ങളും തകര്‍ന്നുവെന്ന് പ്രാദേശികവാസികള്‍ അറിയിച്ചു. തലസ്ഥാനത്ത് വിന്യസിക്കപ്പെട്ടിരുന്ന സമാധാനസേനയിലെ 9 സൈനികരും ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
വിമതസംഘത്തിന്‍റെ ആക്രമണത്തെ തുടര്‍ന്ന് പ്രസിഡന്‍റ് ഫ്രാന്‍സ്വാ ബോസിസെ അയല്‍രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിലേക്ക് പലായനം ചെയ്തു.








All the contents on this site are copyrighted ©.