2013-03-23 14:56:54

കോണ്‍ക്ലേവും ഫ്രാന്‍സിസ് മാര്‍പാപ്പയും : ഇന്ത്യന്‍ കര്‍ദിനാള്‍മാരുമായി മുഖാമുഖം


വി.പത്രോസിന്‍റെ 265ാമത് പിന്‍ഗാമിയായി ഫ്രാന്‍സിസ് മാര്‍പാപ്പ മാര്‍ച്ച് 19ന് സ്ഥാനമേറ്റു. അര്‍ജ്ജന്‍റീനയിലെ ബ്യൊനെസ് എയിരെസ് അതിരൂപതാധ്യക്ഷനായ കര്‍ദിനാള്‍ ഹോര്‍ഗേ മരിയ ബെര്‍ഗോളിയോയെ സാര്‍വ്വത്രിക സഭയുടെ 266ാമത് മാര്‍പാപ്പയായി തിരഞ്ഞെടുത്ത 115 അംഗ കോണ്‍ക്ലേവില്‍ പങ്കെടുത്ത ഏഷ്യന്‍ കത്തോലിക്കാ മെത്രാന്‍സമിതിയുടേയും ഇന്ത്യയിലെ ദേശീയ കത്തോലിക്കാ മെത്രാന്‍സമിതിയുടേയും അദ്ധ്യക്ഷനും മുംബൈ അതിരൂപതാദ്ധ്യക്ഷനുമായ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പും എറണാകുളം അങ്കമാലി അതിരൂപതാധ്യക്ഷനുമായ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, സീറോ മലങ്കര സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പും തിരുവനന്തപുരം സീറോ മലങ്കര അതിരൂപതാദ്ധ്യക്ഷനുമായ ബസേലിയൂസ് മാര്‍ ക്ലീമിസ്‍ ബാവ, റാഞ്ചി അതിരൂപതയുടെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ ടെലസ്ഫോര്‍ ടോപ്പോ, എന്നിവര്‍ കോണ്‍ക്ലേവിലെ അനുഭവങ്ങളും ഫ്രാന്‍സിസ് മാര്‍പാപ്പയെക്കുറിച്ചും വത്തിക്കാന്‍ റേഡിയോ ശ്രോതാക്കളോട് പങ്കുവയ്ക്കുന്നു: RealAudioMP3







All the contents on this site are copyrighted ©.