2013-03-21 19:30:03

പാപ്പാ ഫ്രാന്‍സ്സിസ്
യുവജനമേളയ്ക്കെത്തുമെന്ന്


21 മാര്‍ച്ച് 2013, വത്തിക്കാന്‍
പാപ്പാ ഫ്രാന്‍സ്സിസ് റിയോ ലോക യുവജന സംഗമത്തില്‍ പങ്കെടുക്കുമെന്ന്, ബസ്സീലിയന്‍ പ്രസിഡന്‍റ് ഡില്‍മാ റുസ്സേ പ്രസ്താവിച്ചു.

മാര്‍ച്ച 20-ാം തിയതി ബുധനാഴ്ച വത്തിക്കാനില്‍ പാപ്പയുമായി നടന്ന രണ്ടു കൂടിക്കാഴ്ചകള്‍ക്കുശേഷമാണ് പ്രസിഡന്‍റ് ഡില്‍മ പാപ്പായുടെ യുവജനമേളയിലെ പങ്കാളിത്തം സ്ഥിരീകരിച്ചത്. ജൂണ്‍ 23-മുതല്‍ 28-വരെ തിയതികളില്‍ റിയോ നഗരത്തില്‍ അരങ്ങേറുന്ന യുവജന മാമാങ്കത്തില്‍ പങ്കെടുന്നതില്‍ പാപ്പാ ഏറെ ആനന്ദഭരിതനും ലാറ്റിനമേരിക്കയിലെ യുവജനങ്ങളുടെ ക്രൈസ്തവ ബോധ്യങ്ങള്‍ ആഗോളയുവജന സംഗമത്തിന്‍റെ വേദിയില്‍ കാണാന്‍ താന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും, കൂടിക്കാഴ്ചയില്‍ പാപ്പ അറിയിച്ചതായി പ്രസിഡന്‍റ് ഡില്‍മാ മാധ്യമങ്ങളെ അറിയിച്ചു.
പാവങ്ങളുടെ പക്ഷംചേരുന്ന പാപ്പാ ഫ്രാന്‍സ്സിസിന്‍റെ സന്ദര്‍ശവും സാന്നിദ്ധ്യവും ബ്രസ്സീലിനും ലാറ്റിനമേരിക്കയ്ക്കും മാത്രമല്ല ലോകത്തിനുതന്നെ അഭിമാനിക്കാവുന്നതും പ്രയോജനകരവുമാണെന്നും, പ്രസിഡന്‍റ് ഡില്‍മാ റോമില്‍ മാധ്യമങ്ങള്‍ക്കു നല്കിയ അഭിമുഖത്തില്‍ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.