2013-03-20 18:07:11

മുന്‍പാപ്പ ബനഡിക്ടിന്
തിരുനാള്‍ ആശംസകള്‍


20 മാര്‍ച്ച് 2013, വത്തിക്കാന്‍
മുന്‍പാപ്പ ബനഡ്ക്ട് 16-ാമന് പാപ്പാ ഫ്രാന്‍സ്സിസ് തിരുനാള്‍ ആശംസകള്‍ നേര്‍ന്നു. മാര്‍ച്ച് 19-ാം തിയതി സാര്‍വ്വത്രികസഭയുടെ മദ്ധ്യസ്ഥനും തിരുക്കുടുംബ പാലകനുമായ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാള്‍ ദിനത്തില്‍ നാമഹേതുക തിരുനാള്‍ ആഘോഷിച്ച മുന്‍പാപ്പായ്ക്ക് ടെലിഫോണിലൂടെയാണ്
പാപ്പാ ഫ്രാന്‍സ്സിസ് ആശംസകള്‍ അര്‍പ്പിച്ചത്.

വത്തിക്കാനില്‍ ചൊവ്വാഴ്ച രാവിലെ നടന്ന തന്‍റെ സ്ഥാനാരോഹണ കര്‍മ്മങ്ങള്‍ക്കും ദിവ്യബലിക്കുംശേഷമാണ് സ്ഥാനത്യാഗിയായ പാപ്പാ ബനഡിക്ട് 16-0ാമന് പാപ്പാ ബര്‍ഗോളിയോ ആശംസകളര്‍പ്പിച്ചത്. ആശംകള്‍ അര്‍പ്പിച്ചതിനോടൊപ്പം പ്രകാശപൂര്‍ണ്ണമായ തന്‍റെ വ്യക്തിത്വംകൊണ്ട് ഒരു ദശകത്തോളം സഭയെ ഭരിച്ചതിന് അദ്ദേഹത്തിന് പ്രത്യേക നന്ദിയും അര്‍പ്പിച്ചുവെന്ന് വത്തിക്കാന്‍റെ പ്രസ്താവന വെളിപ്പെടുത്തി.

മാര്‍ച്ച് 23-ാം തിയതി ശനിയാഴ്ച രാവിലെ ക്യാസില്‍ ഗണ്ടോള്‍ഫോയിലെ പേപ്പല്‍ അരമനയില്‍ച്ചെന്ന് മുന്‍പാപ്പ ബനഡിക്ടുമായി പാപ്പാ ഫ്രാന്‍സ്സിസ് കൂടിക്കാഴ്ച നടത്തും.








All the contents on this site are copyrighted ©.