2013-03-20 19:50:13

പാവങ്ങള്‍ക്കായുള്ള
പാവപ്പെട്ട സഭ


20 മാര്‍ച്ച് 2013, വത്തിക്കാന്‍
പാപ്പാ ഫ്രാന്‍സിസ്സിന്‍റെ സ്വപ്നമാണ് ‘പാവങ്ങള്‍ക്കുവേണ്ടിയുള്ള പാവപ്പെട്ട സഭ,’ ആഗോള ഫ്രാന്‍സിസ്ക്കന്‍ സഭയുടെ സുപ്പീരിയര്‍ ജനറാള്‍,
ജോസ് കര്‍ബാല്ലോ പ്രസ്താവിച്ചു.

പത്രോസിന്‍റെ 265-ാമത്തെ പിന്‍ഗാമിയായി സ്ഥാനോരോപിതനായ പാപ്പ ഫ്രാന്‍സ്സിസ് എന്ന നാമം സ്വീകരിച്ചതിന്‍റെ പൊരുള്‍ ലോകത്തോട് വെളിപ്പെടുത്തുകയുണ്ടായെന്ന് ബ്രദര്‍ കര്‍ബാല്ലോ ചൂണ്ടിക്കാട്ടി.
വത്തിക്കാനില്‍ നടന്ന സ്ഥാനാരോഹണച്ചടങ്ങിനെത്തുടര്‍ന്ന് മാധ്യമങ്ങള്‍ക്കു നലികിയ അഭിമുഖത്തിലാണ് ബ്രദര്‍ കര്‍ബാലോ പാപ്പായുടെ മൗലികമായ ദര്‍ശനത്തെ വ്യാഖ്യാനിച്ചത്.

ഫ്രാന്‍സിസ്ക്കന്‍ ആത്മീയതയുടെ ഉള്‍ക്കാമ്പാണെന്നും, സഹോദര്യവും എളിയ ജീവിതവും വിശ്വാസിക്കാത്തവരെപ്പോലും സ്നേഹിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്ന ആഗോളസഹോദര്യവും, പാവങ്ങളെയും ദാരിദ്ര്യത്തെയും ആശ്ലേഷിക്കുന്ന ജീവിതശൈലിയുമാണ് ‘മൈനര്‍’ എന്ന വാക്കിലെ എളിയ ജീവിതം എന്നതുകൊണ്ട് വിവക്ഷിക്കുന്നതെന്നും ബ്രദര്‍ കര്‍ബാല്ലോ വ്യക്തമാക്കി.

8 നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഇറ്റലിയിലെ അസ്സീസി പട്ടണത്തിന്‍റെ പുത്രനായിരുന്ന ഫ്രാന്‍സ്സിസിന് ദാരിദ്ര്യവും സമാധാനവും ജീവിത ദര്‍ശനമാക്കിയെന്നും, അത് ലോകവുമായി പങ്കുവച്ചതാണ് ഇന്ന് വളര്‍ന്ന് പന്തലിച്ചു നില്ക്കുന്ന ഫ്രാന്‍സിസ്ക്കന്‍ സഭാ കുടുംബമെന്നും ഫാദര്‍ കര്‍ബാല്ലോ വിവരിച്ചു.
ഫ്രാന്‍സിസ്ക്കന്‍ ആത്മീയതയുടെ ഉള്‍ക്കാമ്പായ സാഹോദര്യവും എളിയ ജീവിതവുമാണ്, ഫ്രാന്‍സ്സിസ് എന്ന പേരിലൂടെ പാപ്പാ ആശ്ലേഷിക്കുന്നതെന്നും, മനുഷ്യകുലത്തെ ശുശ്രൂഷിക്കുന്ന വിശ്വസാഹോദര്യമാണ് അതിലൂടെ പാപ്പാ ആത്മനാ സ്വീകരിക്കുന്നതെന്ന്, സഭാ സ്ഥാപകനായ വിശുദ്ധ ഫ്രാന്‍സിസ്സിന്‍റെ 119-ാമത്തെ പിന്‍ഗാമി ഫാദര്‍ കര്‍ബാല്ലോ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.