2013-03-18 16:04:57

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രഥമ ട്വീറ്റ്


18 മാര്‍ച്ച് 2013, വത്തിക്കാന്‍
പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ചുകൊണ്ട് സൈബര്‍ ലോകത്തിലേക്ക് മാര്‍പാപ്പയുടെ പ്രവേശനം. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ആരംഭിച്ച @pontifex എന്ന ട്വിറ്റര്‍ അക്കൗണ്ട് തുടരുമെന്ന് ഉറപ്പാക്കിക്കൊണ്ട് ഫ്രാന്‍സിസ്സ് മാര്‍പാപ്പയുടെ ആദ്യ ട്വീറ്റ് പ്രത്യക്ഷമായി. “പ്രിയ സുഹൃത്തുക്കളേ, ഹൃദയംഗമമായ നന്ദി. എനിക്കുവേണ്ടി തുടര്‍ന്നും പ്രാര്‍ഥിക്കുക” എന്നാണ് ഫ്രാന്‍സിസ്സ് മാര്‍പാപ്പയുടെ പ്രഥമ ട്വീറ്റ്. മുന്‍ മാര്‍പാപ്പയുടെ പതിവ് തുടര്‍ന്നുകൊണ്ട് ഞായറാഴ്ചയിലെ ത്രികാല പ്രാര്‍ത്ഥനയ്ക്കു ശേഷമായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ട്വീറ്റിങ്ങ്. ഞായറാഴ്ചകളിലെ ത്രികാല പ്രാര്‍ത്ഥനയ്ക്കും ബുധനാഴ്ചയിലെ പൊതുക്കൂടിക്കാഴ്ച്ചയ്ക്കും ശേഷമാണ് സാധാരണയായി ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ട്വീറ്റര്‍ സന്ദേശം നല്‍കാറ്.








All the contents on this site are copyrighted ©.