2013-03-14 20:33:51

പുതിയ പാപ്പായ്ക്ക്
കിഴക്കിന്‍റെ ആശംസകള്‍


14 മാര്‍ച്ച് 2013, കോണ്‍സ്റ്റന്‍റിനോപ്പിള്‍
എക്യുമേനിക്കല്‍ പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ പ്രഥമന്‍ പാപ്പാ ഫ്രാന്‍സ്സിസിന് അനുമോദനങ്ങള്‍ അര്‍പ്പിച്ചു. പത്രോസിന്‍റെ പരമാധികാരത്തിലെ ശുശ്രൂഷയിലൂടെ ലോകത്ത് സമാധാനവും,
പാവങ്ങളായവര്‍ക്ക് സാന്ത്വനവും സമാശ്വാസവും, വിവിധ സഭകളില്‍ ഐക്യവും വളര്‍ത്തുവാന്‍ സാധിക്കട്ടെയെന്ന്, കിഴക്കന്‍ ഓര്‍ത്തഡോക്സ് സഭാതലവന്‍ കൊണ്‍സ്റ്റാന്‍റിനോപ്പിളില്‍നിന്നും മാര്‍ച്ച്
14-ാം തിയതി അയച്ച അനുമോദന സന്ദേശത്തില്‍ ആശംസിച്ചു.









All the contents on this site are copyrighted ©.