2013-03-14 19:57:24

ആത്മീയതയുടെ ലാളിത്യമായി
പാപ്പാ ഫ്രാന്‍സ്സിസ്


14 മാര്‍ച്ച് 2013, വത്തിക്കാന്‍
ആത്മീയതയുടെ ലാളിത്യമാണ് പാപ്പാ ഫ്രാന്‍സ്സിസെന്ന്, പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്, ഫാദര്‍ ഫ്രദറിക്കോ ലൊമ്പാര്‍ഡി പ്രസ്താവിച്ചു. മാര്‍ച്ച് 14-ന് രാവിലെ റോമില്‍ മാധ്യമങ്ങല്‍ക്കു നല്കിയ അഭിമുഖത്തിലാണ് പാപ്പാ ഫ്രാന്‍സ്സിനെ പ്രാര്‍ത്ഥനയുടെ ലാളിത്യമാര്‍ന്ന വ്യക്തിയെന്നു ഫാദര്‍ ലൊമ്പാര്‍ഡി വിശേഷിപ്പിച്ചത്.

മാര്‍ച്ച 13-ന് പുതിയ പാപ്പായെ കാണാന്‍ വത്തിക്കാന്‍ സമ്മേളിച്ച മഹാപുരുഷാരത്തെ നിശ്ശബ്ദമായ പ്രാര്‍ത്ഥനയിലേയ്ക്കു ക്ഷണിക്കാനും, അതുപോലെ നിശ്ശബ്ദമായി തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍
അവരെ പ്രേരിപ്പിക്കുവാനും സാധിച്ചത് അദ്ദേഹത്തിന്‍റെ ആത്മീയബലമാണെന്നും ഫാദര്‍ ലൊമ്പാര്‍ഡി അഭിപ്രായപ്പെട്ടു. തന്‍റെ ജീവിതം ലോകത്തോടൊപ്പം പ്രാര്‍ത്ഥനയിലും പരസ്പര വിശ്വാസത്തിലും സാഹോദര്യത്തിലും സ്നേഹത്തിലുമുള്ള യാത്രയാണെന്ന് പ്രഥമ പ്രഭാഷണത്തില്‍ പാപ്പാ ഫ്രാന്‍സ്സിസ് വിശേഷിപ്പിച്ചതും അദ്ദേഹത്തിന്‍റെ ആന്തരിക ചൈതന്യം വെളിപ്പെടുത്തുന്നുവെന്ന് ഫാദര്‍ ലൊമ്പാര്‍ഡി വെളിപ്പെടുത്തി. ഈശോ സഭാംഗങ്ങള്‍ എന്നും ആഗോളയുടെ സ്പന്ദനമറിഞ്ഞ് പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും, ഈശോ സഭാംഗം പാപ്പാസ്ഥാനത്തേയ്ക്ക് ഉയര്‍ത്തപ്പെടുന്നത് ചരിത്രമാണെന്നും ഈശോ സഭാംഗവും വത്തിക്കാന്‍ പ്രസ്സ് ഓഫിസ് മേധാവിയുമായ ഫാദര്‍ ലൊമ്പാര്‍ഡി പ്രസ്താവിച്ചു.








All the contents on this site are copyrighted ©.