2013-03-13 17:27:41

ലെബനോണിലെ യുവാക്കുളുടെ പ്രതീക്ഷ
കൊളോസ്സിയത്തിലെ കുരിശിന്‍റെവഴി


13 മാര്‍ച്ച് 2013, വത്തിക്കാന്‍
ലെബനോണിലെ യുവജനങ്ങള്‍ പുതിയ പാപ്പായ്ക്കൊപ്പം കൊളോസ്സിയത്തിലെ കുരിശിന്‍റെവഴിക്കായ് കാത്തിരിക്കുന്നു. മുന്‍പാപ്പ ബനഡിക്ട് 16-ാമനാണ് ദുഃഖവെള്ളിയാഴ്ചത്തെ കൊളോസ്സിയത്തിലെ കുരിശ്ശിന്‍റെവഴി നയിക്കുന്നതിന് ലെബനോണിലെ യുവജനങ്ങളെ ക്ഷണിച്ചത്.
ഫെബ്രുവരി 11-ന് പാപ്പ സ്ഥാനത്യാഗം പ്രഖ്യാപിക്കുന്നതിനു മുന്‍പേതന്നെ
കുരിശിന്‍റെവഴിയുടെ കരടുരൂപം ലൊബനോണിലെ മാരൊനൈറ്റ് പാത്രിയര്‍ക്കിസ്, ബേഷാരെ റായിവഴി വത്തിക്കാനില്‍ എത്തിച്ചിരുന്നു.

സ്ഥാനമൊഴിഞ്ഞ ബനഡിക്ട് 16-ാമന്‍ പാപ്പയുടെ സാന്നിദ്ധ്യവും സ്നേഹവും സെപ്റ്റംമ്പറില്‍ ബയ്റൂട്ടിലെ ബുര്‍ക്കെയില്‍ അനുഭവിച്ച മദ്ധ്യപൂര്‍വ്വദേശത്തെ യുവജനങ്ങള്‍, പുതിയ പാപ്പായുമായുള്ള കൂടിക്കാഴ്ചയ്ക്കും കൊളോസ്സിയത്തിലെ കുരിശിന്‍റെവഴിക്കുമായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് മാരോനൈറ്റ് പാത്രിയേര്‍ക്കേറ്റിന്‍റെ യുവജന ക്ഷേമ പരിപാടികളുടെ ഡയറക്ടര്‍, ഫാദര്‍ തഫീക്ക് തഹീര്‍ അറിയിച്ചു. പുതിയ പാപ്പായുടെ ആദ്യപൊതുപരിപാടികളില്‍ ഒന്നായിരിക്കും റോമന്‍ കൊളോസ്സിയത്തിലെ കുരിശിന്‍റെവഴിയെന്ന്, വത്തിക്കാന്‍റെ ആരാധനക്രമകാര്യങ്ങള്‍ക്കായുള്ള ഓഫിസ് വെളിപ്പെടുത്തി.

മദ്ധ്യപൂര്‍വ്വദേശത്തെ ജനതകള്‍, വിശിഷ്യ അവിടത്തെ ക്രൈസ്തവര്‍ അനുഭവിക്കുന്ന പീഡനങ്ങളും ക്ലേശങ്ങളും ക്രിസ്തുവിന്‍റെ കുരിശ്ശിനോടു ചേര്‍ത്തു സമര്‍പ്പിക്കുന്ന പ്രത്യേക അവസ്സരമായിരിക്കും, യുവജനങ്ങള്‍ പാപ്പായ്ക്കൊപ്പം നടക്കുവാന്‍പോകുന്ന കുരിശിന്‍റെവഴിയെന്നും
ഫാദര്‍ തഹീര്‍ പ്രസ്താവിച്ചു. ബയ്റൂട്ടിലെ ബുര്‍ക്കെയില്‍ നടന്ന യുവജനസംഗമത്തില്‍ സ്ഥാനവിയോഗം ചെയ്ത പാപ്പായ്ക്കൊപ്പം പങ്കെടുത്തത് 20,000 യുവജനങ്ങളാണ്. ലബനോണിന്‍റെ മൂന്നില്‍ ഒുരുഭാഗവും കത്തോലിക്കരാണ്.









All the contents on this site are copyrighted ©.