2013-03-12 15:52:02

സഭയുടെ സാമൂഹ്യ പ്രതിബദ്ധതയെക്കുറിച്ച് ആര്‍ച്ചുബിഷപ്പ് അനില്‍ കൂട്ടോ


12മാര്‍ച്ച്2013, ന്യൂഡല്‍ഹി
ദുര്‍ബലര്‍ക്കുവേണ്ടി നിലകൊള്ളുന്നതും ക്രിസ്തുവിന്‍റെ സുവിശേഷത്തിനു സഭ നല്‍കുന്ന സാക്ഷൃമാണെന്ന് ഡല്‍ഹി അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് അനില്‍ കൂട്ടോ. ഇന്ത്യയിലെ കാത്തലിക് റീഹാബിലിറ്റേഷന്‍ കോണ്‍ഫറന്‍സിന്‍റെ ഉത്ഘാടന കര്‍മ്മത്തിലാണ് അദ്ദേഹം ഇപ്രകാരം പ്രസ്താവിച്ചത്. ശാരീരിക മാനസിക, വെല്ലുവിളികള്‍ നേരിടുന്നവരുടെ സുരക്ഷ, വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം, പുനരധിവാസം എന്നിവ സഭ വളരെ പ്രാധാന്യം നല്‍കുന്ന ദൗത്യങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.

ശാരീരിക മാനസിക, വെല്ലുവിളികള്‍ നേരിടുന്നവരെ സ്വന്തം അവകാശങ്ങള്‍ നേടിയെടുക്കാന്‍ സഹായിക്കാനും അവരുടെ ഉന്നമനത്തിനായി കൂടുതല്‍ കാര്യക്ഷമമായ പദ്ധതികള്‍ ആവിഷ്ക്കരിക്കാനും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും സഹകരിച്ചു പ്രവര്‍ത്തിക്കണമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന നാഗ്പൂര്‍ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ഏബ്രഹാം വിരുത്തകുളങ്ങര അഭിപ്രായപ്പെട്ടു.








All the contents on this site are copyrighted ©.