2013-03-12 15:51:29

ഇന്ത്യയില്‍ നിന്ന് കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നവര്‍


ഏഷ്യയില്‍ നിന്നും കോണ്‍ക്ലേവില്‍ പങ്കെടുക്കുന്ന 10 കര്‍ദിനാള്‍മാരില്‍ അഞ്ചുപേരും ഭാരതീയരാണ്. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പും എറണാകുളം അങ്കമാലി അതിരൂപതാധ്യക്ഷനുമായ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, സീറോ മലങ്കര സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് ബസേലിയൂസ് മാര്‍ ക്ലീമിസ്‍ ബാവ, റാഞ്ചി അതിരൂപതയുടെ അദ്ധ്യക്ഷന്‍ ടെലേസ്ഫോര്‍ ടോപ്പോ, മുംബൈ അതിരൂപതാദ്ധ്യക്ഷന്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, പ്രോപ്പഗാന്തേ ഫീദെയുടെ മുന്‍ പ്രീഫെക്ട് കര്‍ദിനാള്‍ ഇവാന്‍ ഡയസ് എന്നീ കര്‍ദ്ദിനാള്‍മാരാണ് ഇപ്രാവശ്യത്തെ കോണ്‍ക്ലെവില്‍ ഇന്ത്യയുടെ പ്രതിനിധികള്‍. ഭാരതത്തിലെ മൂന്നു സഭകളില്‍ നിന്നുമുള്ള കര്‍ദ്ദിനാള്‍മാരുടെ പ്രാതിനിധ്യം ഉണ്ടെന്നത് ഇത്തവണത്തെ സവിശേഷതയാണ്. സീറോ മലങ്കര സഭയുടെ ആദ്യ പ്രതിനിധിയായി കര്‍ദിനാള്‍ മാര്‍ ക്ലീമിസ്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നതും കേരള സഭാ ചരിത്രത്തിലെ നാഴികക്കല്ലുകളിലൊന്നാണ്.








All the contents on this site are copyrighted ©.