2013-03-11 17:38:31

കോണ്‍ക്ലേവില്‍ സഹായികളായി സേവനമനുഷ്ഠിക്കുന്നവരുടെ സത്യപ്രതിജ്ഞ


11മാര്‍ച്ച്2013, വത്തിക്കാന്‍
സാര്‍വ്വത്രിക സഭയിലെ 266ാം പിന്‍ഗാമിയെ തിരഞ്ഞെടുക്കാനുള്ള കര്‍ദിനാള്‍മാരുടെ സമ്മേളനത്തില്‍ (കോണ്‍ക്ലേവില്‍) വിവിധ തരത്തില്‍ സഹായികളായി സേവനമനുഷ്ഠിക്കുന്നവരുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച വൈകീട്ട് 5. 30ന് പൗളിന്‍ കപ്പേളയില്‍ നടന്നു. കോണ്‍ക്ലേവിനെ സംബന്ധിച്ച് പ്രത്യക്ഷമായോ പരോക്ഷമായോ തങ്ങള്‍ക്കു ലഭിക്കുന്ന ഏതെങ്കിലും വിവരങ്ങള്‍ പൂര്‍ണ്ണമായും രഹസ്യമായി സൂക്ഷിക്കുമെന്നാണ് അവരുടെ സത്യപ്രതിജ്ഞ.
കര്‍ദിനാള്‍സംഘത്തിന്‍റെ സെക്രട്ടറി, മാര്‍പാപ്പയുടെ ആരാധനാക്രമകാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നവരും സഹായികളും, കോണ്‍ക്ലേവിന്‍റെ സമയത്ത് കര്‍ദിനാള്‍മാര്‍ക്ക് സഹായികളായി നിയോഗിച്ചിരിക്കുന്ന വൈദികര്‍, സങ്കീര്‍ത്തിനിയില്‍ സഹായിക്കുന്ന കന്യാസ്ത്രികളും സന്ന്യസ്തരും, കുമ്പസാരക്കാര്‍, ഡോക്ടര്‍മാരും നഴ്സുമാരും, അപ്പസ്തോലിക അരമനയില്‍ സാങ്കേതിക സഹായം നല്‍കുന്നവര്‍, ഭക്ഷണകാര്യങ്ങളുടെ ചുമത വഹിക്കുന്നവര്‍, പുഷ്പാലങ്കാരവും ഇതര ഒരുക്കങ്ങള്‍ക്കും സഹായിക്കുന്നവര്‍, സാന്താമാര്‍ത്താ മന്ദിരത്തില്‍ നിന്ന് അപ്പസ്തോലിക അരമനയിലേക്ക് കര്‍ദിനാള്‍മാര്‍ സഞ്ചരിക്കുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍, സ്വിസ്സ്ഗാര്‍ഡുകളുടെ കേണലും ഒരു മേജറും, സുരക്ഷാഉദ്യോഗസ്ഥര്‍, എന്നിവരാണ് കമര്‍ലിംഗോ കര്‍ദിനാള്‍ തര്‍ച്ചീസ്യോ ബെര്‍ത്തോണെയുടെ മുന്‍പില്‍ വച്ച് സത്യപ്രതിജ്ഞ നടത്തിയത്‍








All the contents on this site are copyrighted ©.