2013-03-07 20:13:35

വോട്ടര്‍മാരായ കര്‍ദ്ദിനാളന്മാരെല്ലാം
വത്തിക്കാനിലെത്തി


7 മാര്‍ച്ച് 2013, വത്തിക്കാന്‍
ബനഡിക്ട് 16-ാമന്‍ പാപ്പയുടെ സ്ഥാനത്യാഗത്തെ തുടര്‍ന്നാണ് സഭയിലെ കര്‍ദ്ദിനാളന്മാരുടെ സംഘം പുതിയ പാപ്പയെ തിരഞ്ഞെടുക്കുന്നതിനായുള്ള പ്രാഥമിക ചര്‍ച്ചകള്‍ക്കായി വത്തിക്കാനില്‍ കൂടിയിരിക്കുന്നതെന്ന്
ഫാദര്‍ ലൊമ്പാര്‍ഡി വ്യക്തമാക്കി.

വ്യാഴാഴ്ച രാവിലെ ചേര്‍ന്ന സമ്മേളനത്തില്‍ 152 കര്‍ദ്ദിനാളന്മാര്‍ പങ്കെടുത്തു. അതില്‍ 114-പേര്‍ പാപ്പയെ തിരഞ്ഞെടുക്കാന്‍ വോട്ടവകാശമുള്ളവരാണ്.
വിയറ്റനാമിലെ സൈഗോണ്‍ രൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ ബാപ്റ്റിസ്റ്റ് ഫാം മാന്‍ വൈകുന്നേരം എത്തിച്ചേരുന്നതോടെ വോട്ടര്‍മാരായ കര്‍ദ്ദിനാളന്മാരുടെ കോറം തികയുമെന്നും ഫാദര്‍ ലൊമ്പാര്‍ഡി അറിയിച്ചു.
രാവിലെ നടന്ന 5-മത്തെ സമ്മേളനത്തില്‍ അധികവും സഭാ കാര്യങ്ങളെയും പ്രവര്‍ത്തനങ്ങളെയും കുറിച്ചുള്ള ചോദ്യോത്തരങ്ങളും സംശയ നിവാരണങ്ങളുമായിരുന്നെന്നും വെനിസ്വേലന്‍ പ്രസിഡന്‍റ് ഹ്യൂഗോ ചാവെസ്സിന്‍റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട്, പാപ്പയുടെ ആഭാവത്തില്‍, കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ പേരില്‍ തലവന്‍ ആഞ്ചെലോ സൊഡാനോ സന്ദേശം അയച്ചുവെന്നും ഫാദര്‍ ലൊമ്പാര്‍ഡി വെളിപ്പെടുത്തി. കോണ്‍ക്ലേവിനൊരുക്കമായി പാപ്പയുടെ തിരഞ്ഞെടുപ്പിനായുള്ള ദിവ്യബലി തിങ്കളാഴ്ച വത്തിക്കാനിലെ ബസിലിക്കയില്‍ അര്‍പ്പിക്കപ്പെടുമെന്ന വാര്‍ത്ത മാധ്യമ സൃഷ്ടമാണെന്നും വ്യാജമാണെന്നും ഫാദര്‍ ലൊമ്പാര്‍ഡി വ്യക്തമാക്കി.









All the contents on this site are copyrighted ©.