2013-03-07 19:59:08

മതന്യൂനപക്ഷങ്ങള്‍ സാമൂഹ്യ
സുസ്ഥിതിയുടെ സ്രോതസ്സുക്കള്‍


7 മാര്‍ച്ച് 2013, ജനീവ
മതന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്ന വിവേചനം സമൂഹത്തില്‍ നിലനില്ക്കുക മാത്രമല്ല, വ്യാപകമായി വളര്‍ന്നു വരികയാണെന്ന്, ഐക്യരാഷ്ട്ര സംഘടയുടെ ജനീവ ആസ്ഥാനത്തുള്ള വത്തിക്കാന്‍റെ പ്രതിനിധി ആര്‍ച്ചുബിഷ്പ്പ് സില്‍വാനോ തൊമാസ്സി പ്രസ്താവിച്ചു. യുഎന്‍ മനുഷ്യാവകാശ കമ്മിറ്റിയുടെ 22-ാമത് പൊതു സമ്മേളനത്തില്‍ മാര്‍‍ച്ച് 6-ന് സമര്‍പ്പിച്ച പ്രമേയത്തിലാണ് പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ് ഇങ്ങനെ പ്രസ്താവിച്ചത്.

മതന്യൂനപക്ഷങ്ങളില്‍പ്പെട്ട വ്യക്തികളാണ് ഇന്നത്തെ ലോകത്ത് വിവിധ തരത്തിലുള്ള അധിക്രമങ്ങള്‍ക്ക് അടിസ്ഥാനപരമായും വിധേയരാകുന്നതെന്നും, ശാരീരിക പീഡനങ്ങള്‍ക്കു പുറമേ, ബന്ധിയാക്കി മോചനത്തുക അവകാശപ്പെടുക, തടഞ്ഞുവയ്ക്കുക, ന്യായമായ രേഖകള്‍ നല്കാതിരിക്കുക, അവഗണിക്കുക, പുച്ഛിക്കുക ചൂഷണംചെയ്യുക എന്നിങ്ങനെ വളരെ നീചമായ അധിക്രമങ്ങളാണ് മതന്യൂനപക്ഷങ്ങള്‍ക്കെതിരെ ആഗോളതലത്തില്‍ നിരീക്ഷിക്കപ്പെടുന്നതെന്ന് ആര്‍ച്ചുബിഷപ്പ് തൊമാസി സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

ഐക്യരാഷ്ട്ര സംഘടനയിലും മറ്റ് അന്തര്‍ദേശിയ മനുഷ്യാവകാശ സംവിധാനങ്ങളിലും മതന്യൂനപക്ഷങ്ങളുടെ ന്യായമായ സംരക്ഷണസാധ്യതകള്‍ വേണ്ടുവോളം ഇല്ലെന്ന വസ്തുതയും അദ്ദേഹം സമ്മേളനത്തെ ധരിപ്പിച്ചു. ന്യൂനപക്ഷങ്ങളോടും ഭൂരിപക്ഷങ്ങളോടും സമവായം പുലര്‍ത്തേണ്ട സര്‍ക്കാര്‍, ഭൂരിപക്ഷത്തെ മാനിക്കുന്ന പക്ഷാപാദപരമായ നയം സ്വീകരിക്കുന്നത്, ന്യൂനപക്ഷത്തിന് പീഡനത്തിന്‍റെ മാനദണ്ഡമായി മാറുന്നുവെന്നും പരിശുദ്ധ സിംഹാസനത്തിന്‍റെ സ്ഥിംരം നിരീക്ഷകന്‍ ചൂണ്ടിക്കാട്ടി. മതന്യൂനപക്ഷങ്ങളുടെ നിലനില്പും പുരോഗതിയും, അവരുടെ മത സാമൂഹ്യ സാംസ്ക്കാര തനിമയും ആശങ്കജനകമാം വിധം വിവിധ രാജ്യങ്ങളില്‍ തകരുകയാണെന്ന് ആര്‍ച്ചുബിഷപ്പ തൊമാസി സമര്‍ത്ഥിച്ചു. ഏതൊരു സമൂഹത്തിന്‍റെയും നിലനില്പിന് ആവശ്യമായ ധാര്‍മ്മിക മൂല്യങ്ങളാണ് മതതിക്കും അത് ആധാരമാണെന്നും ആര്‍ച്ചുബിഷപ്പ് തൊമാസി സമ്മേളനത്തില്‍ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.