2013-03-05 16:19:51

പെണ്‍ഭ്രൂണഹത്യയ്ക്കെതിരേ ഇന്ത്യന്‍ സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം


05 മാര്‍ച്ച്2013, ന്യൂഡല്‍ഹി
ലിംഗനിര്‍ണ്ണയവും ഭ്രൂണഹത്യയും കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ഇന്ത്യന്‍ സുപ്രീം കോടതി. ലിംഗനിര്‍ണ്ണയ നിരോധന നിയമം ഫലപ്രദമായി നടപ്പിലാക്കുന്നതിലെ വീഴ്ച്ച പെണ്‍ഭ്രൂണഹത്യ പെരുകാന്‍ കാരമാണമാകുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. ലിംഗനിര്‍ണ്ണയ പരിശോധന നിരോധിച്ചുകൊണ്ടുള്ള നിയമം ഫലപ്രദമായി നടപ്പാക്കാനും നിയമം നടപ്പിലാക്കിയതിന്‍റെ പുരോഗതി വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് മൂന്നു മാസത്തിനകം സമര്‍പ്പിക്കാനും സംസ്ഥാന സര്‍ക്കാരുകളോട് കോടതി ആവശ്യപ്പെട്ടു.

ഗര്‍ഭസ്ഥശിശുവിന്‍റെ ലിംഗനിര്‍ണയം നിരോധിക്കുന്ന നിയമം ഫലപ്രദമായി നടപ്പാക്കുന്നതിന് സഹായകമാകുന്ന മാര്‍ഗനിര്‍ദേശങ്ങളും ജസ്റ്റിസുമാരായ കെ.എസ്. രാധാകൃഷ്ണന്‍, ദീപക് മിശ്ര എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ചു. ലിംഗനിര്‍ണയ നിരോധന നിയമപ്രകാരമുള്ള എല്ലാ കേസുകളും ആറുമാസത്തിനുള്ളില്‍ തീര്‍പ്പാക്കാന്‍ രാജ്യത്തെ എല്ലാ കോടതികള്‍ക്കും സുപ്രീംകോടതി നിര്‍ദേശം നല്‍കി.








All the contents on this site are copyrighted ©.