2013-03-04 16:21:18

ഐ.സി.പി.എ യുടെ പുതിയ ഭാരവാഹികള്‍


04 മാര്‍ച്ച്2013, ന്യൂഡല്‍ഹി
ഇന്ത്യയിലെ കത്തോലിക്കാ മാധ്യമ സംഘടന ഐ.സി.പി.എയുടെ പ്രസിഡന്‍റായി ഫാ. അല്‍ഫോന്‍സോ ഇലഞ്ഞിക്കലും(മുംബൈ) വൈസ് പ്രസിഡന്‍റായി മാത്യു പ്ലാത്തോട്ടവും (കണ്ണൂര്‍) തിരഞ്ഞെടുക്കപ്പെട്ടു. ഡല്‍ഹിയില്‍ നടന്ന ഐ.സി.പി.എ സമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഡല്‍ഹി അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് അനില്‍കൂട്ടോ ഉത്ഘാടനം ചെയ്ത സമ്മേളനത്തില്‍ പ്രസിഡന്‍റ് ഫാ. അഡോള്‍ഫ് വാഷിംഗ്ടണ്‍ അധ്യക്ഷനായിരുന്നു.

സെക്രട്ടറിയായി ജോസ് വിന്‍സെന്‍റ് (ഹൈദ്രാബാദ്), ജോയിന്‍റ് സെക്രട്ടറിയായി ഫാ.ഫെറെസോ ഫെര്‍ണാണ്ടസ് (ഗോവ), ട്രഷററായി സി.മരിയോള (അജ്മീര്‍) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. നിര്‍വാഹക സമിതി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടത് ഫാ.വര്‍ഗീസ് പോള്‍ (ഗുജറാത്ത്), ഫാ.ട്രിസോസ്റ്റം ഹെര്‍മന്‍ (ജാര്‍ഖണ്ഡ്) അജ്ഞലി എക്ക (ആസാം), ഫാ. ജേക്കബ് കണിവേലില്‍ (ഡല്‍ഹി) ആന്‍റോ അക്കര (ബാഗ്ലൂര്‍) സി.ക്ലെയര്‍ (മുംബൈ) എന്നിവരാണ്. മൂന്ന് വര്‍ഷമാണ് ഐ.സി.പി.എ ഭാരവാഹികളുടെ പ്രവര്‍ത്തന കാലാവധി. ഐ.സി.പി.ഐയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ നവംബര്‍ മാസത്തില്‍ മുംബൈയില്‍ നടത്താനും യോഗം തീരുമാനിച്ചു.








All the contents on this site are copyrighted ©.