2013-02-28 16:46:28

എല്ലാവരും ക്രിസ്തുവിനെ
അറിഞ്ഞിരുന്നെങ്കില്‍ - പാപ്പയുടെ ട്വിറ്റ്


28 ഫെബ്രുവരി 2013, വത്തിക്കാന്‍
വിരമിക്കുംമുന്‍പേയുള്ള പാപ്പയുടെ ‘ട്വിറ്റ്’ സന്ദേശം ക്രൈസ്തവനായിരിക്കുന്നതിലുള്ള സന്തോഷം വെളിപ്പെടുത്തി. “ക്രൈസ്തവനായിരിക്കുന്നതിലുള്ള സന്തോഷവും, തന്‍റെ തിരുക്കുമാരനെ നല്കുമാറ് ലോകത്തെ സ്നേഹിച്ച ദൈവസ്നേഹവും എല്ലാ ജനതകളും അറിഞ്ഞിരുന്നെങ്കില്‍…” എന്ന് പ്രതാശിക്കുന്നതായിരുന്നു ഇക്കുറിയുള്ള പാപ്പയുടെ ‘ട്വിറ്റ്’ സന്ദേശം.

അഞ്ചു ലക്ഷത്തിലേറെ പേര്‍ കണ്ണിചേരുന്ന പാപ്പായുടെ @pontifex എന്ന ട്വിറ്റ് ഹാന്‍ഡില്‍ വിശ്രമജീവിതത്തിലും തുടരണമെന്നാണ് ട്വിറ്റ് ശ്രൃഖലയില്‍ പാപ്പയോട് കണ്ണിചേരുന്ന അനുവാചകരുടെ ആഗ്രഹം.








All the contents on this site are copyrighted ©.