2013-02-27 19:45:33

സഹോദര്യത്തിന്‍റെ അവസ്ഥാന്തരം
സമാധാനത്തിനുള്ള മാര്‍ഗ്ഗം


27 ഫെബ്രുവരി 2013, വത്തിക്കാന്‍
വിശുദ്ധ നാട്ടിലെ സാമാധാനാന്തീക്ഷം സമ്പൂര്‍ണ്ണമാക്കാന്‍ ഉദാരമായി സഹായിക്കണെന്ന്, പൗരസ്ത്യ സഭാകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ ലിയനാര്‍ഡോ സാന്ദ്രി പ്രസ്താവിച്ചു. വിശുദ്ധനാടിന്‍റെ സംരക്ഷണത്തിനായി ആസന്നമാകുന്ന പെസഹാ ആഘോഷങ്ങളില്‍ ആഗോളതലത്തില്‍ സമാഹരിക്കുന്ന സാഹായ ധനത്തിനായി ഫെബ്രുവരി 26-ന് വത്തിക്കാനില്‍നിന്നും പുറപ്പെടുവിച്ച ആഭ്യര്‍ത്ഥനയിലാണ് കര്‍ദ്ദിനാള്‍ സാന്ദ്രി ഇങ്ങനെ പ്രസ്താവിച്ചത്.

വിശുദ്ധ നാട്ടില്‍ പീഡനങ്ങള്‍ അനുഭവിക്കുന്ന ജനങ്ങളെ, വിശിഷ്യാ പാവങ്ങളായവരെ അംഗീകരിക്കുകയും സ്നേഹിക്കുകയും അവരെ ഉദാരമായി തുണയ്ക്കുകയും ചെയ്യുന്ന ഒരവസ്ഥാന്തരമാണ് സാമാധാനത്തിനുള്ള മാര്‍ഗ്ഗമെന്ന് വിശുദ്ധ നാടിനായുള്ള ഈ വര്‍ഷത്തെ സഹായാഭ്യര്‍ത്ഥനയില്‍ ക്രൈസ്തവ ലോകത്തെ അഭിസംബോധന ചെയ്തുകൊണ്ട് കര്‍ദ്ദിനാള്‍ സന്ദ്രി സന്ദേശത്തില്‍ പ്രസ്താവിച്ചു.

രക്ഷയുടെ രഹസ്യങ്ങള്‍ പൂവണിഞ്ഞ വിശുദ്ധ നാട്ടിലെ ജനങ്ങളുടെ പൊതുന്മയും മനുഷ്യാന്തസ്സും സമാധാനപൂര്‍ണ്ണമായ ജീവിതവും യാഥാര്‍ത്ഥ്യമാക്കാന്‍ അകമഴിഞ്ഞ സഹായം ക്രിസ്തുവിലുള്ള ഐക്യത്തിന്‍റെയും കൂട്ടായ്മയുടെയും പ്രതീകമാണെന്നും കര്‍ദ്ദിനാള്‍ സാന്ദ്രി കത്തിലൂടെ ഉദ്ബോധിപ്പിച്ചു.
അടിസ്ഥാന ആവശ്യങ്ങള്‍ക്കായി കേഴുന്ന വിശുദ്ധനാട്ടിലെ ക്രൈസ്തവര്‍ നാടുവിട്ടു പോകുന്ന പ്രക്രിയ തുടരുകയാണെന്നും, ആരോഗ്യം, വിദ്യാഭ്യാസം, അജപാലന ശുശ്രൂഷ എന്നിവയ്ക്കൊപ്പം അടിസ്ഥാന മനുഷ്യാവകാശവും മതസ്വാതന്ത്ര്യവും വിശുദ്ധ നാട്ടില്‍ വളര്‍ത്തിയെടുക്കാന്‍ പിന്‍തുണച്ചുകൊണ്ട് ആ നാടിന്‍റെ ക്രൈസ്തവഭാവം നിലനിര്‍ത്താന്‍ ഏവരുടെയും പിന്‍തുണവേണമെന്നും കര്‍ദ്ദിനാള്‍ സാന്ദ്രി ഈ വര്‍ഷത്തെ വിശുദ്ധ നാടിനായുള്ള സഹയാഭര്‍ത്ഥനയില്‍ ഉദ്ബോധിപ്പിച്ചു.









All the contents on this site are copyrighted ©.