2013-02-26 16:47:17

മാര്‍പാപ്പയ്ക്കായി പ്രാര്‍ത്ഥനാമന്ത്രങ്ങള്‍ ഉയരുന്ന ജയിലറകള്‍


26 ഫെബ്രുവരി 2013, റോം
റോമിലെ ജയിലറകളിലും മാര്‍പാപ്പയ്ക്കുവേണ്ടി പ്രാര്‍ത്ഥനാ മന്ത്രങ്ങള്‍ ഉയരുന്നു. റോമിലെ പ്രധാന ജയിലുകളിലൊന്നായ റെബിബ്ബിയ തടവറ സമുച്ചയത്തില്‍ പ്രേഷിതശുശ്രൂഷചെയ്യുന്ന ഫാ.സാന്ദ്രോ സ്പ്രിയാനോ വത്തിക്കാന്‍ റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജയിലറകളില്‍ മാര്‍പാപ്പയ്ക്കുവേണ്ടി നടക്കുന്ന പ്രാര്‍ത്ഥനകളെക്കുറിച്ച് വെളിപ്പെടുത്തിയത്. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ 2011 ഡിസംബര്‍ മാസത്തില്‍ റെബിബ്ബിയ തടവറ സമുച്ചയത്തിലേക്ക് നടത്തിയ സന്ദര്‍ശനം അവിസ്മരണീയമാണ്. മാര്‍പാപ്പയുടെ ഹൃദ്യമായ വാക്കുകളും സ്നേഹസ്മൃണമായ പെരുമാറ്റവും തടവുകാരെ ആഴത്തില്‍ സ്പര്‍ശിച്ചുവെന്നും ഫാ.സാന്ദ്രോ സ്പ്രിയാനോ അനുസ്മരിച്ചു. പാപ്പ സ്ഥാനത്യാഗ പ്രഖ്യാപനം നടത്തിയതു മുതല്‍ തടവുകാര്‍ മാര്‍പാപ്പയ്ക്കു വേണ്ടി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തുന്നുണ്ട്. മാര്‍പാപ്പ തങ്ങളോടു സംസാരിച്ച സ്ഥലത്തും തന്‍റെ സന്ദര്‍ശനത്തിന്‍റെ സ്മരണയ്ക്കായി പാപ്പ നട്ട വൃക്ഷതൈയുടെ സമീപത്തും തടവുകാര്‍ പ്രാര്‍ത്ഥിക്കാനെത്തുന്നുണ്ട്. ആത്മാര്‍ത്ഥമായ കൃതജ്ഞതയോടും സ്നേഹത്തോടും കൂടിയാണ് തടവുകാര്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയ്ക്ക് കൃതജ്ഞതയര്‍പ്പിക്കുകയും പാപ്പായ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതെന്നും ഫാ.സാന്ദ്രോ സ്പ്രിയാനോ പറഞ്ഞു.








All the contents on this site are copyrighted ©.