2013-02-22 15:46:36

പേപ്പല്‍ പരിപാടികളുടെ തത്സമയ പ്രക്ഷേപണം


22 ഫെബ്രുവരി 2013, വത്തിക്കാന്‍
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ അവസാന പൊതുപരിപാടികള്‍ വത്തിക്കാന്‍ ടെലിവിഷന്‍ തത്സമയം സംപ്രേക്ഷണം ചെയ്യുന്നു. ടെലിവിഷന്‍ കേന്ദ്രം 21ാം തിയതി വ്യാഴാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

ഫെബ്രുവരി 24 ഞായറാഴ്ച 12:00ന് ബനഡിക്റ്റ് മാര്‍പാപ്പ വിശ്വാസികളുമൊത്തു നടത്തുന്ന അവസാനത്തെ ത്രികാല പ്രാര്‍ത്ഥന
ഫെബ്രുവരി 27 ബുധനാഴ്ച (10:30 – 12.00) സെന്‍റ് പീറ്റേഴ്സ് ചത്വരത്തിലെത്തുന്ന വിശ്വാസികളുമായി നടത്തുന്ന അവസാനത്തെ പൊതുകൂടികാഴ്ച

ഫെബ്രുവരി 28 വ്യാഴാഴ്ച (11.00- 12.15) കര്‍ദ്ദിനാള്‍മാരുമായി വിടപറയല്‍ കൂടിക്കാഴ്ച്ച

വൈകീട്ട് ഏകദേശം 4.30 മുതല്‍ 6.30 വരെ വത്തിക്കാനില്‍ നിന്നും അവധിക്കാല വസതിയായ ഗണ്ടോള്‍ഫോ ബംഗ്ലാവിലേക്ക് ഹെലികോപ്ടര്‍ മാര്‍ഗ്ഗം യാത്ര, കാസില്‍ ഗണ്‍ഡോള്‍ഫോയിലെ ജനങ്ങള്‍ നല്‍കുന്ന സ്വീകരണം എന്നീ പൊതുപരിപാടികളാണ് വത്തിക്കാന്‍ ടെലിവിഷന്‍ തത്സമയം പ്രക്ഷേപണം ചെയ്യുന്നത്.

http://www.radiovaticana.va/player/index_.htm എന്ന ലിങ്കില്‍ ഓണ്‍ലൈനിലും പേപ്പല്‍ പരിപാടികള്‍ തത്സമയം കാണാം.








All the contents on this site are copyrighted ©.