2013-02-22 15:47:31

പരിശുദ്ധ സിംഹാസനം - ദക്ഷിണ സുഡാന്‍ : നയതന്ത്രബന്ധം ആരംഭിക്കുന്നു


22 ഫെബ്രുവരി 2013, വത്തിക്കാന്‍
പരിശുദ്ധ സിംഹാസനവും ദക്ഷിണ സുഡാനും തമ്മില്‍ നയതന്ത്ര ബന്ധം ആരംഭിക്കുന്നു. ഫെബ്രുവരി 22ന് പുറത്തിറക്കിയ സംയുക്ത വാര്‍ത്താക്കുറിപ്പാണ് ഇക്കാര്യം അറിയിച്ചത്. പരിശുദ്ധ സിംഹാസനവും ദക്ഷിണ സുഡാനും തമ്മിലുള്ള സൗഹൃദബന്ധം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് നയതന്ത്രബന്ധം സ്ഥാപിക്കുന്നത്. ഇരുരാഷ്ട്രങ്ങളും തമ്മില്‍ നയതന്ത്ര ബന്ധം ആരംഭിക്കുന്നതോടെ പരിശുദ്ധസിംഹാസനത്തിന്‍റെ അപ്പസ്തോലിക സ്ഥാനപതി ദക്ഷിണ സുഡാനിലെ അപ്പസ്തോലിക കാര്യാലയത്തിലും ദക്ഷിണ സുഡാന്‍റെ സ്ഥാനപതി വത്തിക്കാനിലെ ദക്ഷിണ സുഡാന്‍ എംബസിയിലും പ്രവര്‍ത്തനമാരംഭിക്കും.
പതിറ്റാണ്ടുകള്‍ നീണ്ട ആഭ്യന്ത കലാപത്തെതുടര്‍ന്ന് സുഡാനില്‍ നിന്നു സ്വതന്ത്രമായ 10 തെക്കന്‍ സംസ്ഥാനങ്ങള്‍ ചേര്‍ന്നാണ് 2011 ജൂലൈ 9ന് ദക്ഷിണ സുഡാന്‍ രാഷ്ട്രം രൂപീകരിച്ചത്.








All the contents on this site are copyrighted ©.