2013-02-22 15:47:09

ജീവനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ അക്കാഡമിയുടെ സമ്പൂര്‍ണ്ണ സമ്മേളനം


22 ഫെബ്രുവരി 2013, വത്തിക്കാന്‍
ജീവനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ അക്കാഡമിയുടെ 19ാമത് സമ്പൂര്‍ണ്ണ സമ്മേളനം 21ാം തിയതി വ്യാഴാഴ്ച വത്തിക്കാനില്‍ ആരംഭിച്ചു. “വിശ്വാസവും മനുഷ്യജീവനും” എന്ന വിഷയത്തെ കേന്ദ്രമാക്കി നടക്കുന്ന സമ്മേളനം കര്‍ദിനാള്‍ വില്ലൃം എയ്ജിക് ഉത്ഘാടനം ചെയ്തു. 22ാം തിയതി വെള്ളിയാഴ്ച വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ജെരാര്‍ഡ് ലുഡ്വിങ് മുള്ളര്‍ “മനുഷ്യജീവിതത്തെക്കുറിച്ച് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ഉള്‍ക്കാഴ്ച്ചകള്‍“ എന്ന വിഷയത്തെ ആസ്പദമാക്കി പ്രബന്ധാവതരണം നടത്തി.
സാര്‍വ്വത്രിക സഭ ആചരിക്കുന്ന വിശ്വാസവര്‍ഷത്തില്‍ മനുഷ്യജീവിതത്തെക്കുറിച്ചുള്ള ക്രൈസ്തവദര്‍ശനം വ്യക്തമാക്കുകയെന്ന ലക്ഷൃത്തോടെയാണ് സമ്മേളനത്തിലെ പ്രബന്ധങ്ങളും ചര്‍ച്ചായോഗങ്ങളും ആസൂത്രണം ചെയ്തിരിക്കുന്നത്. ജീവനെ സംബന്ധിച്ച ക്രൈസ്തവ സന്ദേശം ഇക്കാലത്തെ വ്യത്യസ്ഥ സാമൂഹ്യ സാഹചര്യങ്ങളിലും ആരോഗ്യസംരക്ഷണ രംഗത്തും നടപ്പിലാക്കുന്നതിനെക്കുറിച്ച് സമ്മേളനം വിശകലനം ചെയ്യുമെന്ന് ഔദ്യോഗിക വക്താക്കള്‍ അറിയിച്ചു. ത്രിദിന സമ്മേളനം 23ാം തിയതി ശനിയാഴ്ച സമാപിക്കും.








All the contents on this site are copyrighted ©.