2013-02-21 15:58:40

റിയോ യുവജനസംഗമം
പുതിയ പാപ്പയെ സ്വീകരിക്കും


21 ഫെബ്രുവരി 2013, ബ്രസീല്‍
ബ്രസീലിലെ ലോക യുവജന സമ്മേളനത്തിന്‍റെ പരിപാടികളില്‍
പുതിയ പാപ്പായെ സ്വീകരിക്കുമെന്ന്, സംഘാടക സമിതിയുടെ പ്രസിഡന്‍റ് ആര്‍ച്ചുബിഷപ്പ് ഒറാനി ടെമ്പസ്റ്റാ പ്രസ്താവിച്ചു. ലോക യുവജന സംഗമത്തിന്‍റെ മുഖ്യവേദിയാകുന്ന ഗ്വാരത്തീബായിലെ ‘ക്യാമ്പസ് ഫിദേയി,’ അല്ലെങ്കില്‍ ‘വിശ്വാസ തീരം’ എന്നു നാമകരണം ചെയ്തിരിക്കുന്ന സംഗമസ്ഥാനം ഫെബ്രുവരി 20-ാം ബുധനാഴ്ച രാവിലെ ആശിര്‍വ്വദിച്ചുകൊണ്ടു നടത്തിയ മാധ്യമ സമ്മേളനത്തിലാണ് ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റും റിയോ അതിരൂപതാദ്ധ്യക്ഷനുമായ ആര്‍ച്ചുബിഷപ്പ് ടെമ്പസ്റ്റാ ഇങ്ങനെ അറിയിച്ചത്.

പ്രതിസന്ധികളുടെ കാലഘ്ട്ടത്തില്‍ സഭയെ വിശ്വാസത്തിലും യുക്തിയിലും നയിച്ച ബനഡ്ക്ട് 16-ാമന്‍ പാപ്പയുടെ നിര്‍ദ്ദേശങ്ങളിലും അനുഗ്രഹങ്ങളിലും ഉറച്ചുനിന്നുകൊണ്ടും, പുതിയ പാപ്പായെ സ്വീകരിച്ചുകൊണ്ടും റിയോയിലെ ലോക യുവജനസംഗമ പരിപാടികള്‍ ജൂലൈ 23-മുതല്‍ 28-വരെ തിയതികളില്‍ മാറ്റമില്ലാതെ അരങ്ങേറുമെന്ന് ആര്‍ച്ചുബിഷപ്പ് ടെമ്പസ്റ്റാ വ്യക്തമാക്കി.
പാപ്പാ പങ്കെടുക്കുന്ന പരിപാടികള്‍ക്ക് മുഖ്യവേദിയാകുന്ന ‘ക്യാമ്പസ് ഫിദേയി’ ആശിര്‍വ്വദിച്ച ഉടനെ സമ്മേളനത്തിന് ആവശ്യമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയാണെന്നും, സ്പെയിനില്‍ മുഖ്യവേദിയായിരുന്ന ‘ക്വാത്രോ വിയെന്തോസ്’ വിമാനത്താവളത്തെക്കാള്‍ ഇരുമടങ്ങ് വലുപ്പമുള്ളതാണ് ‘ക്യാമ്പസ് ഫിദേയി’യെന്നും ആര്‍ച്ചുബിഷപ്പ് ടെമ്പസ്റ്റാ മാധ്യമങ്ങളെ അറിയിച്ചു.









All the contents on this site are copyrighted ©.