2013-02-20 19:26:20

ചരിത്രത്തെ ആത്മീയമായും ആഴമായും
സ്വാധീനിച്ച പണ്ഡിതശ്രേഷ്ഠന്‍


20 ഫെബ്രുവരി 2013, ലണ്ടന്‍
ആധുനിക യുഗത്തെ ഏറ്റവും അധികം സ്വാധീനിച്ച വ്യക്തിയാണ്
ബനഡിക്ട് 16-ാമന്‍ പാപ്പയെന്ന് ബ്രിട്ടിഷ് ചരിത്രകാരന്‍ പോള്‍ ജോണ്‍സണ്‍ പ്രസ്താവിച്ചു.
ഫെബ്രുവരി 19-ാം തിയതി ചൊവ്വാഴ്ച ലോക മാധ്യമങ്ങള്‍ക്കു നല്കിയ അഭിമുഖത്തിലാണ് പാപ്പയെ വ്യക്തിപരമായി അറിയുന്ന പോള്‍ ജോണ്‍സണ്‍ ഇങ്ങനെ പ്രസ്താവിച്ചത്.

ജര്‍മ്മനിയിലെ കത്തോലിക്കാ യൂണിവേഴ്സിറ്റികളില്‍ പ്രഫസറായി തുടക്കമിട്ട ദൈവശാസ്ത്ര പണ്ഡിതന്‍ ബനഡിക്ട് 16-ാമന്‍ പാപ്പയുടെ ജീവിതം, സഭയുടെ വളര്‍ച്ചയിലെ നിര്‍ണ്ണായക സംഭാവമായ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിലെ വിദഗ്ദ്ധനായും, വിശ്വാസസംഘത്തിന്‍റെ പ്രീഫെക്ടായും, പിന്നെ 8 വര്‍ഷക്കാലം ആഗോള സഭയുടെ തലവനായും കാലക്ഷേപം ചെയ്തശേഷം ഫെബ്രുവരി 28-ന് വിരമിക്കുമ്പോള്‍ ലോകത്തിന്‍റെ ശ്രേഷ്ഠാചാര്യന്‍റെ ധന്യജീവിതമാണിതെന്ന് പോള്‍ ജോണ്‍സണ്‍ വിശേഷിപ്പിച്ചു.

മഹാനായ വിശുദ്ധ ഗ്രിഗരി പാപ്പയ്ക്കുശേഷം സഭയെ നയിക്കാന്‍ നിയുക്തനായ ഏകദൈവശാസ്ത്ര പണ്ഡിതനാണ് ബനഡിക്ട് 16-ാമനെന്നും, ചരിത്രത്തില്‍ സഭയെ ഇത്രയേറെ ആഴമായും ആത്മിയമായും സ്വാധീനിച്ച മറ്റൊരു പാപ്പാ ഉണ്ടാവില്ലെന്നും പോള്‍ ജോണ്‍സണ്‍ ചരിത്രത്തില്‍നിന്നും നിരീക്ഷിച്ചു.









All the contents on this site are copyrighted ©.