വിശ്വാസം സ്നേഹത്തില്‍ അധിഷ്ഠിതം: ആര്‍ച്ചുബിഷപ്പ് പൗവ്വത്തില്‍
15 ഫെബ്രുവരി 2013, കോട്ടയം ക്രൈസ്തവ വിശ്വാസം സ്നേഹത്തില്‍ അധിഷ്ഠിതമാണെന്ന് ആര്‍ച്ചുബിഷപ്പ്
മാര്‍ ജോസഫ് പവ്വത്തില്‍ പ്രസ്താവിച്ചു. ചങ്ങനാശ്ശേരി അതിരൂപതാ ബൈബിള്‍ കണ്‍വെന്‍ഷനില്‍
അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ദൈവം മനുഷ്യനു നല്‍കിയ മഹത്തായ ദാനമാണ് വിശ്വാസം.
മനുഷ്യാവതാരം ചെയ്ത ദൈവത്തോടുള്ള മനുഷ്യന്‍റെ പ്രത്യുത്തരമാണത്. വിശ്വാസവും സ്നേഹവും
അഭേദ്യം ബന്ധപ്പെട്ടിരിക്കുന്നു. വിശ്വാസത്തിന്‍റെ പൂര്‍ണ്ണത സ്നേഹത്തിലാണെന്നും ആര്‍ച്ചുബിഷപ്പ്
പവ്വത്തില്‍ ഉത്ബോധിപ്പിച്ചു.