2013-02-14 17:08:04

ഭാരതസഭ ഐക്യത്തിന്‍റെ
സാക്ഷൃമേകണമെന്ന് കര്‍ദ്ദിനാള്‍ ഫിലോണി


14 ഫെബ്രുവരി 2013, ഡല്‍ഹി
മത-സാംസ്കാരിക വൈവിധ്യമുള്ള ഭാരതത്തില്‍ ക്രൈസ്തവര്‍ ഐക്യത്തിന്‍റെ സുവിശേഷ സാക്ഷൃമേകണമെന്ന്, കര്‍ദ്ദിനാള്‍ ഫെര്‍ണാന്‍റോ ഫിലോണി ഉദ്ബോധിപ്പിച്ചു.
ഭാരത സന്ദര്‍ശനത്തിന്‍റെ അവസാന ഘട്ടത്തില്‍ ആസ്ഥാന നഗരിയോടു ചേര്‍ന്ന് പുതുതായി സ്ഥാപിതമായ ഫരിദാബാദ് സീറോ-മലബാര്‍ രൂപതാ സന്ദര്‍ശന വേളയില്‍, ഫെബ്രുവരി 14-ാം തിയതി വ്യാഴാഴ്ച രാവിലെയാണ് ജനതകളുടെ സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ ഫിലോണി വിശ്വാസികളെ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.
രാഷ്ട്രങ്ങളുടെ പ്രതിനിധി കേന്ദ്രങ്ങള്‍, സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍, ബഹുരാഷ്ട്ര കമ്പനികള്‍, മത-മിമാംസകളുടെ കാര്യാലയങ്ങള്‍, മാധ്യമ നിലയങ്ങള്‍ എന്നിവ കുമിഞ്ഞുകൂടുന്ന ഡല്‍ഹിയില്‍ സുവിശേഷത്തിന്‍റെയും ക്രിസ്തുവിന്‍റെയും തനിമയാര്‍ന്ന പ്രഭപരത്തിക്കൊണ്ട് സമൂഹത്തില്‍ നന്മ വളര്‍ത്താന്‍ ക്രൈസ്തവ സമൂഹത്തിന് ഉത്തരവാദിത്വമുണ്ടെന്ന് കര്‍ദ്ദിനാള്‍ ഫിലോണി അനുസ്മരിപ്പിച്ചു.

സീറോ മലബാര്‍ സഭയുടെ പരമാദ്ധ്യക്ഷന്‍, മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പാപ്പായുടെ പ്രതിനിധിക്ക് സ്വാഗതമരുളി. രൂപത സന്ദര്‍ശനത്തിനും, പുതിയ ഇടവക ദേവാലയത്തിന്‍റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിച്ചതിന് ഫരിദാബാദ് രൂപതയുടെ പ്രഥമ അദ്ധ്യക്ഷന്‍ മാര്‍ കുര്യാക്കോസ് ഭരണികുളങ്ങരി കര്‍ദ്ദിനാള്‍ ഫലോണിക്ക് നന്ദിയുമര്‍പ്പിച്ചു.









All the contents on this site are copyrighted ©.