2013-02-14 19:59:49

തപസ്സിലൂടെ ദൈവത്തിന് ഇടമൊരുക്കുക
പാപ്പയുടെ ട്വീറ്റ് സന്ദേശം


14 ഫെബ്രുവരി 2013, വത്തിക്കാന്‍
ബുധനാഴ്ചത്തെ പതിവുള്ള പൊതുകൂടിക്കാഴ്ച പ്രഭാഷണത്തിനുശേഷം ബനഡിക്ട് 16-ാമന്‍ പാപ്പ ട്വീറ്റ് സന്ദേശം നല്കി. വിഭൂതി തിരുനാളില്‍ ആരംഭിച്ച തപസ്സാരചരണത്തെ കേന്ദ്രീകരിച്ചുള്ള സന്ദേശമാണ് ഇക്കുറി ടിവ്റ്റര്‍ ശൃംഖലയില്‍ പാപ്പ കണ്ണിചേര്‍ത്തത് :
“തപസ്സാചരണത്തിലൂടെ മനുഷ്യന്‍റെ അനുരജ്ഞനത്തിനായുള്ള സമര്‍പ്പണത്തെ നവീകരിച്ചുകൊണ്ട് ജീവിതത്തില്‍ ദൈവത്തിന് കൂടുതല്‍ ഇടമൊരുക്കാം,” എന്നായിരുന്നു വിഭൂതി തിരുനാളില്‍ പാപ്പ നല്കിയ ട്വീറ്റ് സന്ദേശം. ആഗോളസഭ ആചരിക്കുന്ന വിശ്വാസവത്സരവുമായി ബന്ധപ്പെട്ട്,
വിശ്വാസ സംബന്ധിയായ വിഷയങ്ങള്‍ ഹ്രസ്വമായി തന്‍റെ @pontifex എന്ന തന്‍റെ ഹാന്‍റിലില്‍ കൃത്യമായി കണ്ണിചേര്‍ക്കുന്ന 85-വയസ്സുകാരന്‍ പാപ്പയുടെ ട്വീറ്റ് സന്ദേശങ്ങളോട് പ്രതികരിക്കുന്നത് അധികവും യുവജനങ്ങളാണെന്നും, അത് അഞ്ചു ലക്ഷത്തോളമാണെന്നും വത്തിക്കാന്‍റെ മാധ്യമ വിഭാഗം വെളിപ്പെടുത്തി.








All the contents on this site are copyrighted ©.