2013-02-13 18:25:17

‘ആത്മീയ സ്വാതന്ത്ര്യത്തിന്‍റെ
സ്ഥാനത്യാഗ’മെന്ന് അഡോള്‍ഫ് നിക്കോളേ


13 ഫെബ്രുവരി 2013, റോം
ആത്മീയ സ്വാതന്ത്ര്യത്തോടെയുള്ള ബനഡിക്ട് 16-ാമന്‍ പാപ്പായുടെ സ്ഥാനത്യാഗം ആദരവോടും അഭിമാനത്തോടുംകൂടെ സഭാമക്കള്‍ സ്വീകരിക്കണമെന്ന്, ഈശോസഭയുടെ സുപ്പീരിയര്‍ ജനറല്‍, ഫാദര്‍ അഡോള്‍ഫ് നിക്കോളെ അഭ്യര്‍ത്ഥിച്ചു. സഭയോടുള്ള വത്സല്യത്തോടും എളിമയോടുംകൂടെയാണ് പാപ്പ സ്ഥാനത്യാഗം ചെയ്യുന്നതെന്നും, എറെ ആദരവോടും അഭിമാനത്തോടുംകൂടെ പാപ്പായുടെ ധീരമായ തീരുമാനത്തെ ജനങ്ങളും എല്ലാ ഈശോ സഭാംഗങ്ങളും ഉള്‍ക്കൊള്ളണമെന്ന്, ലോകത്തിലെ ഏറ്റവും വലിയ സന്ന്യാസ സമൂഹത്തിന്‍റെ തലവനായ ഫാദര്‍ നിക്കോളെ റോമില്‍ മാധ്യമങ്ങള്‍ക്കു നല്കിയ അഭിമുഖത്തിലൂടെ അഭ്യര്‍ത്ഥിച്ചു.

“മറ്റുള്ളവര്‍ക്ക് എത്തിപ്പെടാനാവാത്ത മേഖലകളിലും സ്ഥലങ്ങളിലും വിശുദ്ധ ഇഗ്നേഷ്യസ്സിന്‍റെ മക്കളായ ഈശോ സഭാംഗങ്ങള്‍ എത്തിച്ചേരണമെന്ന്,” സഭയുടെ 35-ാമത് പൊതുസമ്മേളനത്തിന് ബനഡിക്ട്
16-ാമന്‍ പാപ്പ നല്കിയ സന്ദേശം ഫാദര്‍ നിക്കോളെ വാര്‍ത്താസമ്മേളനത്തില്‍ അനുസ്മരിച്ചു.
പരിശുദ്ധ സിംഹാസനം ഈശോ സഭയില്‍ ആര്‍പ്പിക്കുന്ന ആത്മവിശ്വാസത്തിനും പ്രതീക്ഷയ്ക്കും തെളിവാണ് പാപ്പായുടെ വാക്കുകളെന്നും, പാപ്പായോടുള്ള വിശ്വസ്തയും ഭക്തിയും ഈശോസഭാംഗങ്ങള്‍ക്ക് നാലാമത്തെ വ്രതമാണെന്നും ഫാദര്‍ നിക്കോളെ പ്രസ്താവനയില്‍ വ്യക്തമാക്കി.










All the contents on this site are copyrighted ©.