2013-02-12 18:32:48

വിഭൂതി ബുധന്‍ ആചരണം വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍


12 ഫെബ്രുവരി 2013, വത്തിക്കാന്‍

തപസ്സുകാലത്തിന് തുടക്കംകുറിച്ചുകൊണ്ട് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ 13ാം തിയതി ബുധനാഴ്ച വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ തിരുക്കര്‍മ്മങ്ങള്‍ നയിക്കും. വിശുദ്ധ സബീനായുടെ നാമത്തിലുള്ള റോമിലെ പുരാതന ബസിലിക്കയിലാണ് വിഭൂതി തിരുനാളില്‍ മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ഭസ്മാശീര്‍വാദ കര്‍മ്മം പരമ്പരാഗതമായി നടത്തപ്പെടുന്നത്. എന്നാല്‍ തിങ്കളാഴ്ച പേപ്പല്‍ സ്ഥാനത്യാഗം സംബന്ധിച്ച തീരുമാനം മാര്‍പാപ്പ വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് വിഭൂതിബുധനാഴ്ച്ചയിലെ തിരുക്കര്‍മ്മങ്ങള്‍ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിലേക്കു മാറ്റുകയായിരുന്നു. വൈകീട്ട് അഞ്ചുമണിക്കാണ് തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കുന്നത്.

നോമ്പുകാലത്തിലെ ആദ്യ വ്യാഴാഴ്ച റോം രൂപതയിലെ വൈദികരോടു മാര്‍പാപ്പ നടത്തുന്ന വാര്‍ഷിക സമ്മേളനവും പതിവുപോലെ നടക്കും.

13ാം തിയതി ബുധനാഴ്ച രാവിലെ മാര്‍പാപ്പയുടെ പൊതുകൂടിക്കാഴ്ച്ചയ്ക്കും മാറ്റമൊന്നുമില്ലെന്ന് വത്തിക്കാന്‍ വക്താവ് ഫാ.ലൊംബാര്‍ദി അറിയിച്ചു. ഫെബ്രുവരി 28ാം തിയതിവരെ മാര്‍പാപ്പ തന്‍റെ പൊതുപരിപാടികള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.








All the contents on this site are copyrighted ©.