2013-02-09 10:14:28

കര്‍ദിനാള്‍ ഫിലോണി ഭാരതത്തില്‍ : ഫെബ്രുവരി 9 മുതല്‍ 16 വരെ


08 ഫെബ്രുവരി 2013, വത്തിക്കാന്‍
ജനതകളുടെ സുവിശേഷവല്‍ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ ഫെര്‍നാഡോ ഫിലോണി പ്രത്യേക പേപ്പല്‍ പ്രതിനിധിയായി ഇന്ത്യയിലെത്തുന്നു. ഫെബ്രുവരി 9 മുതല്‍ 16 വരെയാണ് അദ്ദേഹം ഇന്ത്യ സന്ദര്‍ശിക്കുന്നത്. വേളാങ്കണ്ണി തീര്‍ത്ഥാടനകേന്ദ്രത്തിന്‍റെ സുവര്‍ണ്ണജൂബിലിയിലും ഇന്ത്യയിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന്‍മാരുടെ സമിതിയുടെ (C.C.B.I.) രജതജൂബിലി ആഘോഷത്തിലും കര്‍ദിനാള്‍ ഫിലോണി പ്രത്യേക പേപ്പല്‍ പ്രതിനിധിയായി പങ്കെടുക്കും. പ്രസ്തുത പരിപാടികള്‍ക്കു പുറമേ, മദ്രാസ്, റാഞ്ചി, ഡല്‍ഹി എന്നിവിടങ്ങളും കര്‍ദിനാള്‍ സന്ദര്‍ശിക്കും.

ഫെബ്രുവരി 10ാം തിയതി ഞായറാഴ്ച ഇന്ത്യയിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന്‍മാരുടെ സമിതിയുടെ (C.C.B.I.) രജതജൂബിലിയാഘോഷ സമാപന ദിവ്യബലിക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കുന്ന കര്‍ദിനാള്‍ അന്ന് ഉച്ചകഴിഞ്ഞ് വേളാങ്കണ്ണി മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രതിമയുടെ അനാച്ഛാദന കര്‍മ്മവും നിര്‍വ്വഹിക്കും.
കര്‍ദിനാള്‍ ഫിലോണിയുടെ സന്ദര്‍ശനത്തിലെ മുഖ്യപരിപാടികള്‍: 11ാം തിയതി തിങ്കളാഴ്ച ചെന്നയില്‍ വിശുദ്ധ തോമാശ്ലീഹായുടെ ശവകുടീര സന്ദര്‍ശനം, അല്‍മായ സംഗമത്തിന്‍റെ ഉത്ഘാടനം,

12ാം തിയതി ചൊവ്വാഴ്ച റാഞ്ചി കത്തീഡ്രല്‍ സന്ദര്‍ശനം, റാഞ്ചിയിലെ സെന്‍റ് ആല്‍ബര്‍ട്സ് സെമിനാരിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഉത്ഘാടനം വൈദിക വിദ്യാര്‍ത്ഥികളുമായുള്ള കൂടിക്കാഴ്ച്ച, 13ാം തിയതി, വിഭൂതി ബുധന്‍ ആചരണ തിരുക്കര്‍മ്മങ്ങള്‍,

14ാം തിയതി വ്യാഴാഴ്ച രാജ്ഘട്ടിലെ ഗാന്ധി സ്മൃതി മണ്ഡപ സന്ദര്‍ശനം, ഫരീദാബാദ് രൂപതാ സന്ദര്‍ശനം, എന്നിവയാണ്








All the contents on this site are copyrighted ©.