2013-02-07 18:11:34

സകലതും ദൈവത്തിന്‍റെ ദാനം
പാപ്പയുടെ ട്വീറ്റ് സന്ദേശം


7 ഫെബ്രുവരി 2013, വത്തിക്കാന്‍
എല്ലാം ദൈവത്തിന്‍റെ ദാനമാണെന്ന്, പാപ്പായുടെ ഏറ്റവും പുതിയ ട്വീറ്റ് സന്ദേശം ഉദ്ബോധിപ്പിക്കുന്നു. ബുധനാഴ്ച പതിവുള്ള പൊതുകൂടിക്കാഴ്ച പ്രഭാഷണത്തിനു ശേഷമാണ് തന്‍റെ ഏറ്റവും പുതിയ സന്ദേശം പാപ്പ ട്വിറ്റര്‍ ശൃംഖലയില്‍ കണ്ണിചേര്‍ത്തത്. മനുഷ്യജീവിതത്തില്‍ എല്ലാം ദൈവത്തിന്‍റെ ദാനമാണെങ്കില്‍, ദൈവത്തില്‍ ആശ്രയിച്ചു ജീവിക്കുക എന്നത് വളരെ നിര്‍ണ്ണായകമായ കാര്യമാണെന്നും.
ദൈവത്തില്‍ ആശ്രയിച്ചു ജീവിക്കുന്നതുവഴി മാത്രമേ മനുഷ്യന് ശാശ്വതമായ സമാധാനവും സ്വാതന്ത്ര്യവും കണ്ടെത്താനാവൂ, എന്ന് ബുധനാഴ് കണ്ണിചേര്‍ത്ത ട്വീറ്റ് സന്ദേശത്തില്‍ പാപ്പ വ്യക്തമാക്കി.
സഭ ആചരിക്കുന്ന വിശ്വാസവത്സരത്തിന്‍റെ ചുവടുപിടിച്ച് വിശ്വാസ സംബന്ധിയായ വിഷയാങ്ങളാണ് പാപ്പ ട്വിറ്ററില്‍ പങ്കുവയ്ക്കുന്നത്. @pontifex എന്ന ഹാന്‍ഡിലില്‍ സംവദിക്കുന്ന പാപ്പായ്ക്ക് 5 ലക്ഷത്തിലേറെ അനുവാചകരുടെ ശൃംഖലയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.








All the contents on this site are copyrighted ©.